അയോധ്യ: ശ്രീരാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ അയോധ്യ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനമിറങ്ങി. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞദിവസം വിമാനം പരീക്ഷണ ലാന്‍ഡിങ് നടത്തിയത്.
വ്യോമസേനയുടെ വിമാനമാണ് പറന്നിറങ്ങിയത്. 25 മിനിട്ടിന് ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു. ലാന്‍ഡിങ്ങും ടേക്ക് ഓഫും വിജയകരമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യവിമാനത്തിന്റെ പരീക്ഷണ ലാന്‍ഡിങ്ങിന് വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ഉച്ചയ്‌ക്ക് ഒരുമണിയോടെ വ്യോമസേനയുടെ വിമാനം അയോധ്യ വിമാനത്താവളത്തിന് മുകളിലൂടെ പറന്നു. ഇറങ്ങാനുള്ള സിഗ്‌നല്‍ ലഭിച്ചതോടെ ലാന്‍ഡ് ചെയ്തു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും വിമാനത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചു. 25 മിനിറ്റിനുശേഷം വിമാനം ടേക്ക് ഓഫിനായി റണ്‍വേയില്‍ ഓടിച്ചു. നൂറുകണക്കിന് അയോധ്യാവാസികളാണ് ട്രയല്‍ റണ്‍ കാണാന്‍ വിമാനത്താവളപരിസരത്ത് തിങ്ങിക്കൂടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: