Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കണ്ണിലും കണ്ണായ സംഗീതം…..

ഇരുട്ടിന്റെ വഴിയെ സഞ്ചരിക്കുമ്പോള്‍ പുതിയ ലോകത്തെ കാണിച്ചുതന്ന സ്വരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാണ് വേലായുധനിഷ്ടം. അമ്മയാണ് വേലായുധന്റെ ഉള്ളിലെ പാടാനുളള കഴിവിനെ ആദ്യം തിരിച്ചറിയുന്നത്.

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Dec 23, 2023, 08:56 pm IST
in Varadyam

കാഴ്ചയുള്ള ലോകം എങ്ങനെയെന്നറിയില്ല. പക്ഷേ എന്റെ ഈ ലോകം സംഗീതത്താല്‍ പരമസുന്ദരമാണ്. കൊല്ലം അഞ്ചാലുംമൂട് ചിറ്റയം സ്വദേശിയും ഗായകനുമായ വേലായുധന്റെ വാക്കുകളാണിത്. ജന്മനാ കാഴ്ചയില്ലാത്ത വേലായുധന്റെ ചെറുപ്പത്തില്‍ എപ്പഴോ ഒപ്പം കൂടിയ കൂട്ടുകാരനാണ് സംഗീതം. ഇരുട്ടിന്റെ വഴിയെ സഞ്ചരിക്കുമ്പോള്‍ പുതിയ ലോകത്തെ കാണിച്ചുതന്ന സ്വരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാണ് വേലായുധനിഷ്ടം. അമ്മയാണ് വേലായുധന്റെ ഉള്ളിലെ പാടാനുളള കഴിവിനെ ആദ്യം തിരിച്ചറിയുന്നത്.

16-ാം വയസിലാണ് വേലായുധന്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. പെരുമണ്‍ ഗംഗാധരനാണ് ആദ്യഗുരു. ഗായികയായ സഹോദരി സുജാതയ്‌ക്കൊപ്പം 1990കളില്‍ കച്ചേരി നടത്താന്‍ തുടങ്ങി. കൊല്ലം പെരുമണ്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. ചിറ്റയം ചെറുകര ഭദ്രാദേവി ക്ഷേത്രം കുടുബ ക്ഷേത്രമാണ്. ക്ഷേത്രത്തോട് ചേര്‍ന്നാണ് വീടും. ഇഷ്ടദേവതയായ ദേവിയുടെ ഗീതങ്ങള്‍ പാടാനാണ് ഏറെയിഷ്ടം.

ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ചെങ്കിലും ഇടയ്‌ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. എസ്എസ്എല്‍സി പ്രൈവറ്റായി എഴുതി പാസായി. 1991ല്‍ എസ്ബി സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ സംഗീതം അഭ്യസിച്ച് ഫസ്റ്റ് ക്ലാസോടുകൂടി പാസായി.

20-ാം വയസില്‍ സംഗീത ക്ലാസുകള്‍ എടുത്തു തുടങ്ങി. കൊവിഡ് കാലഘട്ടത്തില്‍ പാട്ടിന് വരികള്‍ ചിട്ടപ്പെടുത്തിയും സംഗീതത്തില്‍ പുതിയ പഠനങ്ങള്‍ നടത്തിയുമായിരുന്നു സമയം ചെലവഴിച്ചത്. ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞന്‍ ഡോ. ബാലമുരളി കൃഷ്ണയാണ്. അദ്ദേഹം ശാസ്ത്രീയ സംഗീതത്തിന്റെ സമ്പ്രദായ രീതി മരിക്കുംവരെ കൊണ്ടുനടന്നിട്ടുണ്ടെന്നും പുതുമയുള്ള രാഗങ്ങള്‍ കണ്ടെത്താറുണ്ടായിരുന്നെന്നും വേലായുധന്‍ പറഞ്ഞു.

യുവഗായകരില്‍ ശ്രേയാ ഘോഷാല്‍, മഞ്ജരി എന്നിവരുടെ പാട്ടുകളോടാണ് താല്‍പ്പര്യം. ഭക്തിഗാനങ്ങള്‍ ആലപിക്കുമ്പോള്‍ താന്‍ പോലുമറിയാതെ പാട്ടില്‍ ഇഴുകി ചേരാറുണ്ട്. വിശ്വമോഹിനി ജഗദംബികേ ദേവി…, അഞ്ജന ശിലയില്‍ ആദിപരാശക്തി…, പമ്പയ്‌ക്ക് പൊന്‍കണി… എന്നീ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ എന്തോ മാന്ത്രികോര്‍ജം അനുഭവപ്പെടാറുണ്ടെന്ന് വേലായുധന്‍ പറയുന്നു.

പരിശുദ്ധ ഭക്തിയുടെ അടയാളമാകാം പാട്ടിലെ ധ്വനിക്ക് മാറ്റുകൂട്ടുന്നത്. ഫഌവേഴ്‌സ് ടോപ്‌സിങ്ങര്‍ പരിപാടിയിലെ കുട്ടികളുടെ പാട്ടുകള്‍ കേട്ടാല്‍ തൊഴുതു പോകുമെന്നാണ് വേലായുധന്‍ പറയുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്നത് സ്വപ്‌നം കാണാന്‍ കഴിയാത്ത അവസരങ്ങളാണെന്നാണ് അഭിപ്രായം.

പണയില്‍ ഗവ. എച്ച്എസ്എസ് സ്‌കൂളില്‍ സംഗീതഗുരുവായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ച വേലായുധന്‍ നിലവില്‍ പനയം നോര്‍ത്ത് ഗവ. എല്‍പിഎസിലാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. 200 കുട്ടികളാണ് നിലവില്‍ പാട്ടു പഠിക്കാനെത്തുന്നത്. വീട്ടിലും സംഗീത ക്ലാസ് നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് സംഗീതത്തില്‍ ശിക്ഷണം കൊടുക്കുന്നത് വേലായുധന്റെ ഇഷ്ട വിനോദം കൂടിയാണ്.

ശാസ്ത്രീയ സംഗീതത്തിന് പുറമേ നാടന്‍ പാട്ടുകളോട് എക്കാലത്തും വേലായുധന് വാത്സല്യം ഉണ്ട്. കൂടുതലും കലാഭവന്‍ മണിയുടെ പാട്ടുകളാണ് ഇഷ്ടം. ഓടപ്പഴം ‘പോലൊരു പെണ്ണിന്…’ പോലുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ മണിയുടെ ശൈലികളും ഒപ്പിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.

സമാനതകളില്ലാത്ത കലാകാരനെന്നാണ് മണിയെ വിശേഷിപ്പിക്കുന്നത്. കാഴ്ച ശൂന്യമായ ജീവിതത്തെ ഓര്‍ത്ത് ദുഃഖിച്ചിരിക്കാതെ വീട്ടുകാരും കൂട്ടുകാരും തന്റെ ശിഷ്യരുമായും ഫലിതങ്ങള്‍ പറഞ്ഞ് കളിച്ചും ചിരിച്ചുമിരിക്കുന്ന പ്രകൃതക്കാരാനാണ് വേലായുധന്‍.

പാട്ട് ഉള്‍പ്പടെ ഏതു കാര്യത്തിനും പ്രചോദനവുമായി സഹോദരി സുജാതയും ഒപ്പമുണ്ട്. പാട്ടുകളുടെ വരികള്‍ ഒരു തവണ കേട്ടാല്‍ മതി വേലായുധന് ഹൃദിസ്ഥമാക്കാന്‍. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകളും നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവും ഒരത്ഭുതം തന്നെയാണ്.

1999ലും 2006 ലും മികച്ച ഗായകനുള്ള കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡും 1998 ല്‍ ഫൈനാന്‍സ് സൊസൈറ്റി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുനര്‍ജനിക്കുമെന്ന ആശയം സത്യമാണെങ്കില്‍ അടുത്ത ജന്മത്തിലും ഒരു സംഗീതജ്ഞനാവാനാണ് തനിക്കിഷ്ടമെന്നാണ് വേലായുധന്റെ അഭിപ്രായം.

ഇതിനൊപ്പം ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ’മെന്ന് വേലായുധന്‍ പാടി ച്ചേര്‍ത്തു. സംഗീതം ലോകത്തിലെ ഔഷധമാണെന്നും സംഗീതത്തെ സ്‌നേഹിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാണ് പുതുതലമുറയ്‌ക്ക് നല്‍കാനുള്ള വേലായുധന്റെ സന്ദേശം. അച്ചന്‍: പരേതനായ ബാലകൃഷ്ണപിള്ള. അമ്മ: പരേതയായ ഓമന. സഹോദരങ്ങള്‍: ശോഭ, വല്‍സല, ഗീത, സുജാത.

 

Tags: kollamVelayudhanAnjalummooduBlind Musician
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.