രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തും. ലഗ്രാഞ്ച് പോയിന്റിൽ പേടകമെത്തും. ഇസ്രോ മേധാവി എസ് സോമനാഥ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ ദൂരെയാണ് ലഗ്രാഞ്ച് പോയിന്റ്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയാണ് ദൗത്യത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്നതിനും സാരയൂഥത്തെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും ദൗത്യത്തിനാകുമെന്നാണ് പ്രതീക്ഷ.
2023 ഓഗസ്റ്റ് 19-ന് ഭുമിയുടെ ഭ്രമണപഥം വിട്ട് സഞ്ചാരം തുടങ്ങിയ പേടകം 125 ദിവസങ്ങൾ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: