തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉന്തും തളളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.പിണറായി വിജയന് കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണെന്ന് പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ചെങ്കൊടി നിക്കറായി ഇടുന്നവരാണ് പൊലീസിനുള്ളിലുള്ളത്.സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ കള്ളപ്പണം വാങ്ങിയാണെന്ന പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരുമൊത്തുളള നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനമാവുകയാണ്. വൈകിട്ട് വട്ടിയൂര്‍ക്കാവിലാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: