രജൗരി: പൂഞ്ചില്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത റൈഫിള്‍. ഭീകരസംഘടനയായ പിഎഎഫ്എഫ്, ആക്രമണ സ്ഥലത്തുനിന്ന് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.
യുഎസ് നിര്‍മിത അത്യാധുനിക എം4 കാര്‍ബൈന്‍ റൈഫിളികളാണ് ഉപയോഗിച്ചത്. 1980 കളില്‍ യുഎസ് വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസ് ഓപ്പറേറ്റഡ് റൈഫിളാണ് എം4 കാര്‍ബൈന്‍. ഇതാദ്യമായല്ല ഭീകരരില്‍ നിന്ന് എം4 കാര്‍ബൈന്‍ പിടികൂടുന്നത്. 2016 മുതല്‍ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് ഇവ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: