ലഖ്നൗ: രണ്ട് വര്‍ഷത്തിനിടയില്‍ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകരുടെ എണ്ണ പതിമൂന്ന് കോടിയിലേറെ. ഉത്തര്‍ പ്രദേശ് ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ഈ വര്‍ഷം ഡിസംബര്‍ രണ്ട് വരെയുള്ള കണക്ക് പ്രകാരം 5.38 കോടി ആളുകളാണ് വാരാണസിയിലെത്തിയത്. ആഗസ്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. 97 ലക്ഷത്തിലേറെ(97,22206). ജൂലൈ മാസത്തില്‍ 72 ലക്ഷത്തിലേറെപ്പേര്‍ വാരാണസിയിലെത്തി. 32 ലക്ഷം പേര് വന്ന ജൂണിലാണ് കുറവ് തീര്‍ത്ഥാടകര്‍ എത്തിയത്.
വാരാണസി കോറിഡോര്‍ നിര്‍മാണത്തിന് ശേഷം തീര്‍ത്ഥാടകരുടെ വലിയ ഒഴുക്കാണ് ഇവിടേക്ക് എന്നും വാരാണസിയിലെ സാധാരണ ജനങ്ങളുടെ ദൈനംദിന വരുമാനത്തിലും ഇത് വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്നും ടൂറിസം വകുപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: