ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുകയും പാരീസില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷങ്ങളില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ സപ്തംമ്പറില് ഇമ്മാനുവല്‍ മാക്രോണ്‍ ന്യൂദല്ഹിയിലെത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ റിപ്പബ്ലിക് ദിനാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കിലും ജനുവരിയില്‍ ന്യൂദല്‍ഹി സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976, 1998 വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ വലേരി ഗിസ്കാര്‍ഡ് ഡി എസ്റ്റിംഗ് 1980ലും നിക്കോളാസ് സര്‍ക്കോസി 2008 ലും ഫ്രാങ്കോയിസ് ഹോളണ്ട് 2016ലും മുഖാതിഥികളായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: