ന്യൂദല്‍ഹി : എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജിരിവാള്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജാരാകാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ പരിഹാസം. എഎപി പാര്‍ട്ടി രൂപീകരിച്ചതിനും അതിനു മുമ്പുമുള്ള സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ആളുകളുടെ വിമര്‍ശനം.
ഇഡി പല തവണ നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ഹാജരാകാത്തത് രാജ്യസ്നേഹിയായ ഒരു വ്യക്തി എന്ന നിലയില്‍ തന്റെ തല താഴ്ന്നുപോവുകയാണ്. അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എന്തുകൊണ്ട് രാജിവെച്ച് പുറത്തുപോകുന്നില്ല എന്ന കേജ്രിവാളിന്റെ ട്വീറ്റ് (ഇപ്പോഴത്തെ എക്സ്) കുത്തിപ്പൊക്കിയാണ് വിമശനം.
ഹാജരാകാന്‍ ആവശ്യപ്പെട്ട് നിരന്തരം നോട്ടീസുകള്‍ അയച്ചിട്ടും കേജ്രിവാള് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കണ്‍വീനര്‍ എന്നിവയില്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കണം എന്നായിരുന്നു കേജ്രിവാള് ആവശ്യപ്പെട്ടത്.
മദ്യനയ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടിസിനുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടത് തള്ളി കേജ്രിവാള് പത്തു ദിവസത്തെ വിപാസന ധ്യാനത്തിന് അജ്ഞാത കേന്ദ്രത്തിലാണ്. ചോദ്യംചെയ്യലിനുള്ള ഇഡിയുടെ നിര്‍ദേശം രണ്ടാംതവണയാണ് മുഖ്യമന്ത്രി അവഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: