കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനാപുരം സ്വദേശി രൂപേഷ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അഞ്ജു മകൾ ആരുഷ്മ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: