കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
നാവികസേനയ്ക്ക് വേണ്ടി നിർമാണത്തിലിരിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ ചോർത്തിയത്. എയ്ഞ്ചൽ പായൽ എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്.
കഴിഞ്ഞ ദിവസം കപ്പൽശാല മാനേജർ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. കോൺട്രാക്ട് വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആളാണ് ശ്രീനിഷ്. ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: