നാഗ്പൂര്‍: ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ സാമൂഹിക സൗഹാര്‍ദവും ഐക്യവും തകര്‍ക്കുന്നതാകരുതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എന്തു ചെയ്യുമ്പോഴും ലക്ഷ്യം സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനമായിരിക്കണം. ഐക്യത്തിനും സൗഹൃദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാ കക്ഷികളും ശ്രദ്ധിക്കണം, അദ്ദേഹം പറഞ്ഞു.
വിവേചനവും അസമത്വവും ഒട്ടുമില്ലാത്ത, സൗഹാര്‍ദത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഹിന്ദുസമാജം എന്ന ലക്ഷ്യത്തിനാണ് ആര്‍എസ്എസ് നിരന്തരം പ്രവര്‍ത്തിക്കുന്നത്.
ചരിത്രപരമായ വിവിധ കാരണങ്ങളാല്‍ സമൂഹത്തിലെ പല ഘടകങ്ങളും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം പോയെന്നത് സത്യമാണ്. അവരുടെ വികസനം, ഉന്നമനം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട്, വിവിധ സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പദ്ധതികളും വ്യവസ്ഥകളുമുണ്ടാക്കുന്നു.
അവയ്ക്ക് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയുണ്ട്, സുനില്‍ ആംബേക്കര്‍ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: