അയോധ്യ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകകള്‍ക്ക് വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ഇത്തരം മോഡലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയുടെ ഉടമയായ ആദിത്യ സിംഗാണ് വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ കുറിച്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ രാമക്ഷേത്ര മാതൃകകള്‍ നിര്‍മ്മിക്കുകയാണ്. നേരത്തെ, ഓര്‍ഡറുകള്‍ ഇന്ത്യക്കകത്തുനിന്നാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അവത് പുറത്തുനിന്നും പോലീസ്, കോടതി, ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ്, സിബിഐ ബ്രാഞ്ച് തുടങ്ങി ഒന്നിലധികം വകുപ്പുകളില്‍നിന്നും ലഭിക്കുന്നുണ്ട്. സന്യാസിമാര്‍ക്കിടയിലും വിവാഹ ചടങ്ങുകള്‍ക്കു നല്‍ക്കാനും മാതൃകകള്‍ക്ക് ആവശ്യക്കാരുണ്ട്.
ഇപ്പോള്‍ മോഡലുകളുടെ ഡിമാന്‍ഡ് വളരെ വലുതായിരിക്കുന്നു, വിദേശ രാജ്യങ്ങളില്‍ പോലും ആളുകള്‍ ഇത് കാണുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് രാമക്ഷേത്രം മോഡല്‍ വേണമെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് ഒരു കോള്‍ വന്നു. ഞങ്ങള്‍ അവര്‍ക്ക് എല്ലാ വിശദാംശങ്ങളും അയച്ചുതരുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഓര്‍ഡറുകളില്‍ ഭൂരിഭാഗവും വലിയ ശിലപങ്ങള്ക്കാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. നിലവില്‍ കപ്പലുകള്‍ വഴി അയച്ചുകൊടുക്കുന്ന സംവിധാനമാണുള്ളത്. ഇത്തരത്തിലുള്ള ഒരു മോഡലിന് എട്ടടി നീളവും നാലര അടി വീതിയുമുണ്ടാകുമെന്നും അതിന്റെ ഉയരം അഞ്ചടിയായിരിക്കുമെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു ഓര്‍ഡര്‍ തനിക്ക് ലഭിച്ചതായും ആദിത്യ സിംഗ് പറഞ്ഞു.
മോഡലിന്റെ വില 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം ആളുകള്‍ക്കിടയില്‍ മോഡലിനോടുള്ള ആവേശം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ബിസിനസില്‍ 10 ശതമാനം വര്‍ദ്ധനവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22ന് രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുകയാണ്. പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയാണ്. മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവരെയും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് വിശ്വഹിന്ദു പരിഷത്ത് ചൊവ്വാഴ്ച ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: