വളയം: ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ചെക്കേറ്റ സ്വദേശി യു.കെ.മുക്കിലെ നാറക്കുന്നുമ്മല്‍ പ്രശാന്തിനെ (34) കത്തി കൊണ്ടു വെട്ടേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30ന് വളയം പോലീസ് സ്റ്റേഷനു സമീപത്താണ് സംഭവം.
വധശ്രമത്തിന് 307ാം വകുപ്പ് പ്രകാരം വളയം പോലീസ് കേസെടുത്തു. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലായിരുന്ന പ്രശാന്തിനെ ഫോണില്‍ വിളിച്ചു വരുത്തി റോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു എന്നാണു പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കങ്ങളാണു സംഭവത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രശാന്ത് ബിജെപി പ്രവര്‍ത്തകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: