പാലക്കാട്: പാലക്കാട് 12-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ബാത്റൂമിനുള്ളിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു കുട്ടി. പട്ടാമ്പി എംഇഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് 12-കാരൻ. വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: