തൃശ്ശൂര്‍: പഞ്ചവാദ്യ കുലപതിയും പ്രശസ്ത ഇടയ്ക്ക കലാകാരനുമായ തിച്ചൂര്‍ മോഹനന് (66) അന്തരിച്ചു. തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം.
വരവൂര്‍ കുട്ടന് നായര്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ എന്നിവരുടെ കീഴില്‍ തായമ്പകയും, പുതുക്കോട് കൊച്ചമാരാരില് നിന്ന് തിമിലയും അഭ്യസിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡും നിരവധി സുവര്‍ണ മുദ്രകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മൂന്നാം വയസിലാണ് അദ്ദേഹം ആദ്യമായി ഇടയ്ക്കയില്‍ പൂജ കൊട്ടുന്നത്. പിന്നീട് ആറു പതിറ്റാണ്ടിലേറെ ഇടയ്ക്കയും മോഹനനും ഒരുമിച്ചായിരുന്നു. തപസ്യ കലാസാഹിത്യ വേദി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് മൂന്നിന് പാ
മ്പാടി ഐവര്‍മഠം ശ്മശാനത്തില്‍. ഭാര്യ: വിജയലക്ഷ്മി. മകന്: കാര്ത്തികേയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: