മുംബൈ : ബിജെപി കേരള സെല്ലിന്റെ മഹാരാഷ്ട്ര സംസ്ഥാന കണ്‍വീനര്‍ ആയി കെ.ബി. ഉത്തംകുമാറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവന്‍കുലെ നിയമിച്ചു. ബിജെപി ദക്ഷിണ ഭാരത സെല്ലില്‍ നിന്നും കേരള വിഭാഗത്തെ മാറ്റിയാണ് പുതിയതായി കേരള സെല്‍ രൂപീകരിച്ചത്.
മലയാളികള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് ഈ തീരുമാനം. നിലവില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ആണ്. പ്രതീക്ഷ ഫൗണ്ടേഷന്റെ ചെയര്മാന്, വസായ് സനാതന ധര്‍മ്മസഭയുടെ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: