ദുബായ് : വിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ വെച്ച് നടന്ന ഡിജിറ്റൽ ഗവണ്മെന്റ് ഫോറത്തിലാണ് ‘KSA Visa’ എന്ന പേരിലുള്ള ഈ സംവിധാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ്, തൊഴിൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സൗദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും, ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മുപ്പതിലധികം മന്ത്രാലയങ്ങളെയും, സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ഏകീകൃത വിസ സംവിധാനം നടപ്പിലാക്കുന്നത്.
https://ksavisa.sa/ എന്ന വിലാസത്തിൽ ഈ ഏകീകൃത വിസ അപേക്ഷാ സംവിധാനം ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ ലഭ്യമായിട്ടുള്ള വിസകൾ കണ്ടെത്തുന്നതിനും, ഇവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: