ന്യൂദല്‍ഹി: രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിന്റെ പാര്‍ലമെന്റ്ില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന് പുറത്ത് സസ്പെന്‍ഷനിലായ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയാണ് കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി അനുകരിച്ച് അധിക്ഷേപിച്ചത്.
രാജ്യത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും അവര്‍ അത് ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി എക്സിലെ പോസ്റ്റില്‍ പറഞ്ഞു. നമ്മുടെ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി പാര്‍ലമെന്റ് സമുച്ചയത്തില്‍ അപമാനിക്കപ്പെട്ട രീതി കണ്ട് ഞാന്‍ അസ്വസ്ഥനായി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സ്വയം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം, എന്നാല്‍ അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ മാന്യതയുടെയും മര്യാദയുടെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം. അതാണ് നമ്മുടെ പാര്‍ലമെന്ററി പാരമ്പര്യം. അതിലാണ് നാം അഭിമാനിക്കുന്നതും ഇന്ത്യയിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: