ന്യൂദല്‍ഹി: ഉപരാഷ്ട്രപതിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധിക്ഷേപിച്ചതിനു പിന്നാലെ ജഗ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത് വര്‍ഷമായി താന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയെപ്പോലുള്ള ഒരു ഭരണഘടനാ സ്ഥാനത്തിനുനേരെ ഇത് സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും നരേന്ദ്രമോദി പറഞ്ഞുവെന്നും ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി.
സംഭവം അറിഞ്ഞുടനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഫോണില്‍ വിളിച്ചുവെന്നും എംപിമാരുടെ നികൃഷ്ടമായ പെരുമാറ്റത്തില്‍ വലിയ വേദന പ്രകടിപ്പിച്ചുവെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജഗദീപ് ധന്‍കറെ ഒരു പ്രതിപക്ഷ എംപി അപഹാസ്യമായ രീതിയില്‍ പരിഹസിച്ച് അഭിനയിക്കുന്ന വീഡിയോ പുറത്തുവന്നത്.
Received a telephone call from the Prime Minister, Shri @narendramodi Ji. He expressed great pain over the abject theatrics of some Honourable MPs and that too in the sacred Parliament complex yesterday. He told me that he has been at the receiving end of such insults for twenty…
— Vice President of India (@VPIndia) December 20, 2023
141 എംപിമാരെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറിനെ പാര്‍ലമെന്റിനു മുമ്പേ അനുകരിച്ചത്. പുറത്തകാക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് വട്ടം കൂടിയിരിക്കുന്നതിനിടയിലാണ് ഈ അനുകരിച്ചുകൊണ്ടുള്ള പരിഹാസം നടന്നത്. രാഹുല്‍ ഗന്ധിയുള്പ്പെടെയുള്ള നേതാക്കള്‍ ഇതു കണ്ടു ചിരിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
If the country was wondering why Opposition MPs were suspended, here is the reason…
TMC MP Kalyan Banerjee mocked the Honourable Vice President, while Rahul Gandhi lustily cheered him on. One can imagine how reckless and violative they have been of the House! pic.twitter.com/5o6VTTyF9C
— BJP (@BJP4India) December 19, 2023
അതേസമയം ചിലരുടെ കോമാളിത്തരങ്ങള്‍ക്ക് എന്നെ വഴി മാറ്റാനാകില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി. വിശുദ്ധ പാര്‍ലമെന്റ് സമുച്ചയത്തില്‍ വച്ചുണ്ടായ അധിക്ഷേപത്തിനെതിരെ എക്സിലെ പോസ്റ്റിലൂടെയാണ് ഉപരാഷ്ട്രപതി പ്രതികരിച്ചത്. എന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും നമ്മുടെ ഭരണഘടനയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ കഴിയില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആ മൂല്യങ്ങളോട് ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അപമാനങ്ങളൊന്നും എന്റെ വഴി മാറ്റാന്‍ പ്രേരിപ്പിക്കില്ലെന്നും അദേഹം കുറിച്ചു.
Opposition MP’s ridiculing Vice President of India. Imagine their conduct rather misconduct inside our sacred parliament. Rahul Gandhi who behaves like a clown in parliament winking and hugging, is seen here mocking and recording this vile act . Shame ! pic.twitter.com/L5akdS9Wt8
— C.R.Kesavan (@crkesavan) December 19, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: