തൃശൂർ: വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയത്. പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. മമുറിവിന് എട്ട് സെന്റീമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നാണ് പ്രാഥമിക നിഗമനം.
കടുവയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുക എന്നതാണ് നിലവിലുള്ള തീരുമാനം. ചികിത്സയ്‌ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്‌ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പരുക്കിനെ തുടർന്ന് കടുവയ്‌ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കൽ പാർക്കിൽ നിന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: