തൃശൂര്‍: പൂരത്തെ അട്ടിമറിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പൂരത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട ദേവസ്വം ബോര്‍ഡ് പൂരനടത്തിപ്പിന് തടസ്സം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സത്യപ്രതിജ്ഞാലംഘനവും സനാതനധര്‍മ്മത്തിനെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും ക്ഷേത്ര സംരക്ഷണ സമിതി ആരോപിച്ചു. പൂരം എക്സിബിഷന് ക്ഷേത്ര മൈതാനം വിട്ടു നല്കാന് ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന് അധ്യക്ഷനായി.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ. പി. ഭരത്കുമാര്‍, ജില്ലാ രക്ഷാധികാരി പി. ആര്. പ്രഭാകരന്, മേഖല ഉപാദ്ധ്യക്ഷന്‍ കെ. നന്ദകുമാര്‍, താലൂക്ക് അധ്യക്ഷന്‍ വേണാട് വാസുദേവന്‍, ഉപാദ്ധ്യക്ഷന്‍ എസ്. കല്യാണകൃഷ്ണന്, താലൂക്ക് കാര്യദര്‍ശി മുകുന്ദന് കുന്നമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: ടി.എന്‍. പ്രതാപന് എം.പി, ഡി.സി.സി.പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ചെയര്മാന് എം.പി. വിന്‍സെന്റ് എക്സ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ പാറമേക്കാവ് ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചു.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പേരില്‍ വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം ബോര്‍ഡ് ചരിത്രപ്രസിദ്ധമായ പൂരാഘോഷം നിര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുകയാണ്. 2015 – ല്‍ 6 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്ന പൂരം പ്രദര്‍ശന നഗരിയുടെ വാടക കഴിഞ്ഞവര്‍ഷം 39 ലക്ഷമാക്കി ഉയര്‍ത്തി. ഇപ്പോള്‍ അത് രണ്ടുകോടി 20 ലക്ഷമാക്കി
ഭീമമായി വര്‍ദ്ധിപ്പിച്ചാല്‍ ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരും.ദേവസ്വം ബോര്‍ഡിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ലക്ഷക്കണക്കിന്
പൂരപ്രേമികളെ നിരാശരാക്കുന്ന ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: