തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയുടെ സെമിനാറില്‍ നിന്ന് വൈസ് ചാന്‍സലര്‍ വിട്ടുനിന്നത് കീഴ്‌വഴക്ക ലംഘനമെന്ന് രാജ്ഭവന്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടും.
അനാരോഗ്യം കാരണമാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്നാണ് വിസി അറിയിച്ചിരുന്നത്. എന്നാല്‍ വിസിക്ക് പങ്കെടുക്കാനായില്ലെങ്കില്‍ പ്രോ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തണം. അത് ചെയ്യാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. എസ്എഫ്‌ഐക്കാ ര്‍ ഉയര്‍ത്തിയ ബാനറുകള്‍ നീക്കാത്തതിലും വിസിയോട് ചാന്‍സലര്‍ വിശദീകരണം തേടിയിരുന്നു.
അതേസമയം തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് നേരേയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തില്‍ പോലീസിന് ബോധപൂര്‍വമായ സുരക്ഷാവീഴ്ച ഉണ്ടായില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. എല്ലാ റൂട്ടിലും പോലീസ് സുരക്ഷയുണ്ടായിരുന്നെന്നും അപ്രതീക്ഷിതമായി എസ്എഫ്‌ഐക്കാര്‍ പൈലറ്റ് വാഹനത്തിന്റെ മുന്നില്‍ വീഴുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
ഏഴു പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കമ്മിഷണറോട് വിശദീകരണം ചോദിച്ചിരുന്നു. റൂട്ടിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍, എസ്‌ഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ ചോദിച്ച വിശദീകരണത്തിന് ചീഫ് സെക്രട്ടറി മറുപടി നല്കുക.
ഗവര്‍ണറെ അധിക്ഷേപിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കെട്ടിയിരുന്ന എസ്എഫ്‌ഐയുടെ ബാനര്‍ നീക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മല്‍രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്കി. സര്‍വകലാശാലയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നതിനാല്‍ ബാനര്‍ നീക്കം ചെയ്യണമെന്നാണ് വിസിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: