ന്യൂദല്‍ഹി: സമീപകാല നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിപക്ഷം നിരാശരാണെന്നും അതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റില്‍ കാണുന്നതെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി.
സഭയില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരില്ലെന്ന് അവര്‍ സമ്മതിച്ചതാണ്. അവരുടെ നഷ്ടത്തില്‍ അവര്‍ നിരാശരാണ്, അതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഈ സ്വഭാവം തുടര്‍ന്നാല്‍ ഇവര്‍ അടുത്ത തവണ സഭയിലേക്ക് വരില്ല. പ്ലക്കാര്‍ഡുകള്‍ കൊണ്ടുവന്ന് അവര്‍ ലോക്സഭ സ്പീക്കറെയും ഭാരതത്തിലെ ജനങ്ങളെയും അപമാനിക്കുകയാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പറഞ്ഞു.
അതിനുമുമ്പ് സംസാരിച്ച ശീതകാല സമ്മേളനത്തിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടേറെ തവണയാണ് പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തിയത്. ലോക്സഭയിലും രാജ്യസഭയിലും ഉണ്ടാക്കിയ തടസ്സങ്ങളും അനിയന്ത്രിതമായ പെരുമാറ്റവുമാണ് എംപിമാരുടെ സസ്പെന്‍ഷന് കാരണമായത്. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കല്‍, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്പീക്കറുടെ ചേംബറില്‍ പ്രവേശിക്കല്‍ തുടങ്ങിയവയാണ് കനത്ത നടപടിക്ക് വഴിയൊരുക്കിയത്. ഡിസംബര്‍ 13ന് ലോക്സഭയിലുണ്ടായ കളര്‍സ്പ്രേ പ്രയോഗത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നതും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതും.
ഇന്ദിരാ ഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: