സഞ്ജയാ, രഥത്തിന്റെ നടുവില്‍ ഇരിക്കുമ്പോള്‍ അര്‍ജുനന്റെ അവസ്ഥ എന്തായിരുന്നു?(ധൃതരാഷ്ട്രരുടെ ചോദ്യം)
സഞ്ജയന് പറഞ്ഞു ഹേ രാജന്! അത്യുത്സാഹത്തോടെ യുദ്ധം ചെയ്യാന്‍ വന്ന, എന്നാല്‍ മനസ്സലിഞ്ഞവനായ, കണ്ണീര് നിറഞ്ഞ കണ്ണുകളോടൊത്ത അര്ജുനനോട് ഭഗവാന് മധുസൂദനന് പറഞ്ഞു, അര്‍ജുനാ ഈ വിഷമ ഘട്ടത്തില്‍ നിന്നില്‍ ഈ പൗരുഷമില്ലായ്മ എവിടെ നിന്നാണ് വന്നത്? ഇത് ശ്രേഷ്ഠന്മാര്ക്ക് ചേര്‍ന്നതല്ല, ഇത് സ്വര്‍ഗത്തിലേക്ക് നയിക്കില്ല, പ്രശസ്തി കൊണ്ടുവരികയുമില്ല. അതുകൊണ്ട് ഹേ പാര്‍ത്ഥ! ഈ ബലഹീനത നിന്റെ ഉള്ളില്‍ വരരുത്; കാരണം നിന്നെപ്പോലുള്ള ഒരു പുരുഷനില്‍ ഇതുണ്ടാവുന്നത് ഉചിതമല്ല. അതുകൊണ്ട് പരന്തപ! നീ ഹൃദയത്തിന്റെ ഈ തുച്ഛമായ ബലഹീനത ഉപേക്ഷിച്ച് യുദ്ധത്തിനായി നിലകൊള്ളുക.
സഞ്ജയാ, ഇത് കേട്ട് അര്ജുന് എന്താണ് പറഞ്ഞത്?
അര്ജുന് പറഞ്ഞു മഹാരാജന്! എനിക്ക് മരിക്കാന്‍ പേടിയില്ല, കൊല്ലാനാണ് പേടി. ഭീഷ്മരും ദ്രോണരും പൂജായോഗ്യരാണ്. അതുകൊണ്ട് മധുസൂദനനാ! ഇത്രയും ആദരണീയരായവരോട് പരുഷമായ വാക്കുകള്‍ പോലും പറയരുതന്നിരിക്കെ, ഞാന്‍ എങ്ങനെ അവരോട് അസ്ത്രം കൊണ്ട് യുദ്ധം ചെയ്യും?
സോദരാ! സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ വേറെ എന്തെങ്കിലും നോക്കേണ്ടതുണ്ടോ?
മഹാരാജ്! മഹാഗുരുക്കളെ കൊല്ലുന്നതിനുപകരം ഈ മനുഷ്യലോകത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്നതാണ് ഉത്തമമെന്ന് ഞാന്‍ കരുതുന്നു. അങ്ങ് പറയുന്നതുപോലെ ഞാന്‍ യുദ്ധം ചെയ്താലും, ഞാന്‍ ഗുരുജനങ്ങളെ കൊന്ന് അവരുടെ ചോരയില്‍ കുതിര്‍ന്ന സുഖം, മുഖ്യമായി സമ്പത്തിനുള്ള ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ള ഭോഗങ്ങളല്ലേ ആസ്വദിക്കുക! ഇത് എനിക്ക് ഒട്ടും സമാധാനം നല്‍കില്ല!
അപ്പോള്‍ നിനക്ക് എന്തു ചെയ്യുന്നതാണ് ശരിയായതായി തോന്നുന്നത്?
ഭഗവാനേ! യുദ്ധം ചെയ്യുന്നത് ശരിയാണോ അല്ലയോ എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല, യുദ്ധത്തില്‍ ഞങ്ങള്‍ അവരെ കീഴടക്കുമോ അല്ലെങ്കില്‍ അവര്‍ നമ്മെ കീഴടക്കുമോ എന്നും അറിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആരെ കൊന്നിട്ട് ജീവിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലയോ, ധൃതരാഷ്ട്രരുടെ ആ ബന്ധുക്കള്‍ നമ്മുടെ മുന്നില്‍ നില്ക്കുന്നു. പിന്നെ എങ്ങനെ അവരെ കൊല്ലും?
നിനക്ക് തീരുമാനിക്കാന്‍ കഴിയാത്തപ്പോള്‍ എന്ത് പരിഹാരമാണ് നീ ചിന്തിക്കുന്നത്?
ഹേ മഹാരാജന്! ദൈന്യതയാല്‍ എന്റെ ക്ഷാത്രസ്വഭാവം മൂടപ്പെട്ടു, ധര്‍മ്മമെന്തെന്ന് മനസ്സിലാക്കുന്നതില്‍ എന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല, അതിനാല്‍ തീര്‍ച്ചയായും എനിക്ക് ഗുണം ചെയ്യുന്ന കാര്യം എന്നോട് പറയുക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, അങ്ങയെ ശരണം പ്രാപിക്കുന്നു. അങ്ങ് എനിക്ക് ശിക്ഷണമേകിയാലും.
എന്നാല്‍ മഹാരാജന്! അങ്ങ് മുമ്പ് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടതുപോലെ പറയരുത്; കാരണം, യുദ്ധഫലമായി ഇവിടെ ഐശ്വര്യപൂര്‍ണവും സര്വ്വാധിപത്യവുമുള്ള ഒരു രാജ്യം ലഭിച്ചാലും ദേവന്മാരുടെ ആധിപത്യം ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശുഷ്കമാക്കുന്ന എന്റെ ഈ ദുഃഖം നീങ്ങിപ്പോകുമെന്ന് ഞാന്‍ കാണുന്നില്ല.
സഞ്ജയാ, പിന്നീട് എന്താണ് സംഭവിച്ചത്?
സഞ്ജയന് പറഞ്ഞു മഹാരാജാവേ! നിദ്രയെ ജയിച്ച അര്ജുനന് അന്തര്യാമിയായ ഭഗവാന് ശ്രീകൃഷ്ണനോട് ‘ഞാന്‍ യുദ്ധം ചെയ്യില്ല’ എന്ന് വ്യക്തമായി പറഞ്ഞിട്ട് നിശബ്ദനായി. അര്ജുന് മിണ്ടാതെ നിന്നപ്പോള്‍ ഭഗവാന് എന്താണ് പറഞ്ഞത്?
ഇരുസൈന്യങ്ങളുടെയും നടുവില്‍ കിടന്ന് വിലപിച്ചിരിക്കുന്ന അര്ജുനനോട് ശ്രീകൃഷ്ണന് ഒരു പുഞ്ചിരിയോടെ പറഞ്ഞു; വിലപിക്കാന്‍ അര്‍ഹതയില്ലാത്തവരെ ഓര്‍ത്ത് നീ വിലപിക്കുകയും പണ്ഡിതനെപ്പോലെ വലിയ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു; പക്ഷേ, പണ്ഡിതന്മാര് മരിച്ചവരെയോ ജീവിച്ചിരിക്കുന്നവരെയോ ഓര്‍ത്ത് വിലപിക്കുന്നില്ല.
ഭഗവാനേ, എന്തുകൊണ്ട് ദുഃഖിക്കുന്നില്ല? (അര്‍ജുനനന്റെ ചോദ്യം)
ഞാനും നീയും ഈ രാജാക്കന്മാരും മുമ്പ് ഉണ്ടായിരുന്നില്ല എന്നത് ശരിയല്ല, ഭാവിയില്‍ നാമെല്ലാവരും ഉണ്ടാവില്ല എന്നതും ശരിയല്ല, അതായത് നാമെല്ലാവരും മുമ്പ് ഉണ്ടായിരുന്നു, ഭാവിയിലും ഇങ്ങനെ തന്നെ തുടരും പണ്ഡിതന്മാര് ഇതറിഞ്ഞ് ദുഃഖിക്കുന്നില്ല.
ഈ കാര്യം എങ്ങനെ മനസ്സിലാക്കാം?
അര്‍ജുനാ! ശരീരത്തില്‍ കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങിയവ സംഭവിക്കുന്ന പോലെ, ജീവന് ഒരു ശരീരം വിട്ട് മറ്റു ശരീരത്തെ പ്രാപിക്കുന്നു. പണ്ഡിതന്മാര് ഈ വിഷയത്തില്‍ മോഹിക്കുന്നില്ല.
കൗമാരം തുടങ്ങിയ അവസ്ഥകള്‍ ശരീരത്തിന്റെതാണ്, അത് ശരിയാണ്, എന്നാല്‍ അനുകൂലവും പ്രതികൂലവും സുഖകരവും വേദനാജനകവുമായ കാര്യങ്ങള്‍ മുന്നില്‍ വന്നാല്‍, എന്തു ചെയ്യണം ഭഗവാന്? അര്ജുനനന് ഭഗവാന് ശ്രീകൃ്ണനോടു ചോഖിക്കുന്നത്)
ഹേ കുന്തിനന്ദനാ! ഇന്ദ്രിയങ്ങളുടെ എല്ലാ വിഷയങ്ങളും (ജഡവസ്തുക്കള്‍) അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെ സുഖവും ദുഃഖവും നല്കുന്നു. എന്നാല്‍ അവ വരികയും പോകുകയും ചെയ്യുന്നവയും അനിത്യവുമാണ്. അതുകൊണ്ടാണ് അര്‍ജുനാ! നീ അവയെ സഹിക്കൂ, അതായത്, നീ അവയില്‍ അസ്വസ്ഥനാവാതിരിക്കൂ.
ജന്മരഹിതവും ശാശ്വതവും അനാദിയുമായ ദേവി
അവ സഹിച്ചും അവയില്‍ അസ്വസ്ഥനാവാതെയും ഇരിക്കുന്നതിന്റെ പ്രയോജനം എന്താണ്?
മനുഷ്യരില്‍ ഉത്തമനായ അര്‍ജുനാ! സുഖത്തിലും ദുഃഖത്തിലും സമമായി നിലകൊള്ളുന്ന ധീരന്, ഈ ഇന്ദ്രിയ വിഷയങ്ങളാല്‍ (ജഡവസ്തുക്കളാല്‍) സന്തുഷ്ടനോ അസന്തുഷ്ടനോ ആകാതെ സ്വതസിദ്ധമായ അമരത്വം (പരമാത്മ പ്രാപ്തി) അനുഭവിക്കുന്നു.
അവന് എങ്ങനെയാണ് അമരത്വം അനുഭവിക്കുന്നത്?
സത്തിന്റെ (ചൈതന്യതത്ത്വം) അസ്തിത്വത്തിന്റെ അഭാവമോ അസത്തിന്റെ (ജഡ പദാര്‍ത്ഥത്തിന്റെ) അസ്തിത്വമോ ഇല്ല ഇവ രണ്ടിന്റെയും തത്ത്വം തത്ത്വദര്‍ശികളായ (ജ്ഞാനികളായ) മഹാപുരുഷന്മാര് അറിയുന്നു, അതിനാല്‍ അവര്‍ അമര്‍ത്യ രായിത്തീരുന്നു.
എന്താണ് ആ സത് (നാശമില്ലാത്തത്), ഭഗവാന്?
ഈ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതിനെ നീ അവിനാശിയെന്നറിയൂ. ഈ അവിനാശിയുടെ വിനാശം ആര്‍ക്കും ചെയ്യാനാവില്ല. ?
ഭഗവാനേ എന്താണ് അസത് (നശിക്കുന്നത്)?
ഈ അവിനാശിയും അളവറ്റതും ശാശ്വതവുമായ ശരീരിയുടെ ഈ ശരീരങ്ങളെല്ലാം പരിമിതവും നശിക്കുന്നതുമാണ്. അതിനാല്‍, ഹേ അര്‍ജുനാ! യുദ്ധത്തിന്റെ രൂപത്തില്‍ നീ നിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കു.
യുദ്ധത്തില്‍ മരണമുണ്ട്; അതിനാല്‍, ശരീരിയെ നശ്വരമാണെന്ന് കരുതിയാലോ?
നശ്വരമായ ഈ ശരീരിയെ ശരീരങ്ങളെപ്പോലെ മരിക്കുമെന്ന് കരുതുന്നവനും അതിനെ കൊല്ലാമെന്ന് കരുതുന്നവനും രണ്ടുപേര്‍ക്കും അറിയില്ല; കാരണം ഇത് ആരെയും കൊല്ലുകയോ സ്വയം മരിക്കുകയോ ചെയ്യുന്നില്ല.
ഭഗവാനെ എന്തുകൊണ്ട് ഈ ദേഹി നശ്വരമല്ല?
ഈ ദേഹി ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ജനിച്ചതിന് ശേഷം അത് വീണ്ടും മരിക്കാന്‍ പോകുന്നില്ല. അത് ജന്മരഹിതവും ശാശ്വതവും അനാദിയുമാണ്. ദേഹം മരിക്കുമ്പോഴും അത് കൊല്ലപ്പെടുന്നില്ല.
ഇതറിഞ്ഞാല്‍ എന്ത് സംഭവിക്കും?
ഹേ പാര്‍ത്ഥ! ഈ ദേഹി നശിക്കാത്തതും ശാശ്വതവും ജന്മരഹിതവും അവ്യയവുമാണെന്ന് അറിയുന്ന ഒരു മനുഷ്യന് എങ്ങനെ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: