തിരുവനന്തപുരം:റേഷന്‍ വിതരണം സുഗമമാക്കാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കാനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.
ഇതിനുളള കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഇനിയും ലഭ്യമായിട്ടില്ല.ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്‌ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പറേഷന് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക മുഴുവന്‍ കുടിശികയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതെന്നാണ് വാദം.
റേഷന്‍ വിതരണക്കാര്‍ക്ക് പണം കുടുശികയായതിനെ തുടര്‍ന്ന് അവര്‍ നിസഹകരണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: