കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണര്‍ കണ്ടതുപോലെ അവര്‍ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണ്. അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചാന്‍സിലര്‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തപ്പോള്‍ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പ്രോട്ടോകോളെല്ലാം ലംഘിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ല. ചെയ്തത് തെറ്റാണ്. അദ്ദേഹം മിഠായിത്തെരുവില്‍ പോയി എല്ലാ കടകളിലും കയറി, അലുവ ചുരിച്ചുനോക്കി. അത് നന്നായി. മിഠായിത്തെരുവിനൊരു പ്രശസ്തിയായി. മിഠായിത്തെരുവ് നേരത്തെതന്നെ പ്രശസ്തമാണ്. ഇത് ഗവര്‍ണറും കേട്ടിരിക്കാം. അതിനാലാവാം അങ്ങോട്ടുപോയത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്ന്ന്ത് അദ്ദേഹം ചെയ്ത പ്രവൃത്തിക്കെതിരെയാണ്. അതിന് മറ്റുമാനങ്ങള്‍ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവർണർക്ക് സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലിസിനുണ്ട്. സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: