വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ വൈദികര്‍ക്ക് സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാന്‍ വത്തിക്കാന്റെ അനുമതി. ഇതുസംബന്ധിച്ച് വിശ്വാസപ്രമാണങ്ങളില്‍ ഭേദഗതി വരുത്തിയുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പുവെച്ചു. അതേസമയം, സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും രേഖ വ്യക്തമാക്കുന്നു.
അനുഗ്രഹം നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട് വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന സാഹചര്യങ്ങളില്‍ ആളുകളുമായുയുള്ള സഭയുടെ അടുപ്പം തടയുകയോ നിരോധിക്കുകയോ ചെയ്യരുതെന്നും പറയുന്നുണ്ട്.
ട്രാന്‍സ് വ്യക്തി അവര്‍ ഹോര്‍മോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാര്‍പ്പാപ്പയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: