ചാരുംമൂട് : കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് ജോലി നിക്ഷേധിക്കുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരത്തിലേക്ക് ഇതിന്റെ ഭാഗമായി ഫാക്ടറികള്‍ക്കു മുമ്പില്‍ ഇന്നലെ തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ശമ്പളവര്‍ദ്ധനവിനു വേണ്ടി 20 ദിവസം രാപ്പകല്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കാണ് ജോലി നിക്ഷേധിച്ചത്. മാനേജ്മെന്റ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സമരം നടത്തിയ കരിമുളയ്‌ക്കല്‍ – നൂറനാട് പണയില്‍-കായംകുളം ഫാക്ടറികളിലെ തൊഴിലാളികളെ നാളിതുവരെയായും ജോലിക്ക് തിരിച്ചെടുത്തട്ടില്ല. 23 ശതമാനം ശമ്പള വര്‍ദ്ധനവാണ് അംഗീകരിച്ചതെങ്കിലും ഡിഎയില്‍ കുറവ് വരുമെന്നു ബോധ്യമായിട്ടും തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന് ഒത്തു തീര്‍പ്പിന് സമ്മതിക്കുകയാണുണ്ടായത്. തുടര്‍ന്ന് കോര്‍പ്പറേഷന്റെ 30 ഫാക്ടറികളില്‍ 27 എണ്ണത്തിലും ജോലി നല്‍കുയും.
സമരം ചെയ്ത മൂന്ന് ഫാക്റ്ററികളിലെ തൊഴിലാളികള്‍ക്ക് പ്രതികാര നടപടിയായി ജോലി നിഷേധിക്കുകയുമാണുണ്ടായത്. ഇന്നലെ നടത്തിയ ധര്‍ണ്ണയെ തുടര്‍ന്ന് കോര്‍പ്പറേഷര്‍ ചെയര്‍മാന്‍ ജയമോഹനുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിക്കുകയും 21നു ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ഹെഡ് ഓഫീസില്‍ വിളിച്ചു കൂടി തീരുമാനം എടുക്കാമെന്ന ഉറപ്പിലാണു ധര്‍ണ്ണ അവസാനിപ്പിച്ചത്.
22ന് ജോലിക്ക് തൊഴിലാളികളെ എടുക്കാത്ത പക്ഷം കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസ് പടിക്കല്‍ മുഴുവന്‍ തൊഴിലാളികളെയും പങ്കെടുപ്പിച്ച് സമരം നടത്താനും സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. കെ.സണ്ണികുട്ടി, ഷാജി നൂറനാട്, രാധാകൃഷ്ണന്‍ വള്ളികുന്നം, വി.ആര്‍. സോമന്‍, രതീഷ് കുമാര്‍ കൈലാസം, പ്രതാപ് വള്ളികുന്നം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: