മുസാഫറാബാദ്: പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറാബാദില്‍ ലോഡ് ഷെഡിംഗിനെതിരെ പണ്ഡിറ്റുകളും മാധ്യമപ്രവര്‍ത്തകരും വ്യവസായികളും സംയുക്തമായി പ്രതിഷേധം നടത്തി. ലോഡ്ഷെഡിംഗ് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സമ്പൂര്‍ണ ഷട്ടര്‍ ഡൗണ്‍ സമരവും ആചരിച്ചു. ലോഡ്ഷെഡിംഗ് അസഹനീയമാണെന്നും അതാണ് ജനത്തിനെ തെരുവിലിറക്കാന്‍ നിര്ബന്ധിതരാകിയതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രദേശത്ത് എപ്പോഴും വൈദ്യുതി മുടങ്ങുകയും ലോഡ് ഷെഡ്ഡിംഗും പതിവായിട്ടും സര്‍ക്കാര്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ അയച്ചുകൊടുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സെപ്റ്റംബറില്‍ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് വൈദ്യുതി ബില്ലുകള്‍ മുസാഫറാബാദിലെ നദിയിലേക്ക് വലിച്ചെറിയുന്നത് കണ്ടു.
ഇസ്ലാമാബാദിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരോട് അന്യായമായി പെരുമാറുകയും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ഒരിക്കലും നല്‍കിയിട്ടില്ല. സമീപ വര്‍ഷങ്ങളില്‍, പ്രദേശത്തെ ജനങ്ങള്‍ ഇസ്ലാമാബാദ് സര്‍ക്കാരിനെതിരെ തങ്ങളുടെ ആവലാതികള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: