ന്യൂദൽഹി: ലോക്സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന്റെ ലോക് സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ആകെ 46 എംപിമാരാണ് സസ്പെൻഷനിലായത്.
കേരളത്തിൽ നിന്നുള്ള 6 എംപിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമ ചന്ദ്രൻ, ആന്റോ ആൻ്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എംപിമാർക്കാണ് സസ്പെൻഷൻ നൽകിയത്. പാർലമെൻ്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് നടപടി പ്രഖ്യാപിച്ചത്. സഭാ സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ.
അതേസമയം സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എം. പിമാർക്കെതിരായ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ഇവിടെ ലോക് സഭയിൽ നിന്നും പു റത്താക്കേണ്ടതുണ്ടോയെന്ന് കമ്മിറ്റി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: