ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായ ഡോ റെഡ്ഡീസ് ലാബ്സ് (Dr.Reddy’s Labs) ഡൗജോണ്‍സിന്റെ (Dow Jones) സുസ്ഥിര ആഗോള സുസ്ഥിരതാസൂചികാപട്ടികയില് (Global Sustainability Index) ഇടം പിടിച്ചു. അമേരിക്കന്‍ ഓഹരിവിപണിയില്‍ 30 കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാണ് ഡൗ ജോണ്‍സ്. ആഗോള തലത്തില്‍ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ ഉയര്‍ന്ന നിലകളില്‍ അംഗീകരിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ അംഗീകാരം.
സ്റ്റാന്‍ഡേഡ് ആന്റ് പുവറിന്റെ ഈ ഡൗ ജോണ്‍സ് സസ്റ്റെയിനബിലിറ്റി വേള്‍ഡ് ഇന്‍ഡക്സില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ ആദ്യ ഫാര്‍മ കമ്പനിയാണ് ഡോ റെഡ്ഡീസ്. എമര്‍ജിംഗ് വിപണിയിലെ ഡൗണ്‍ ജോണ്‍സ് സസ്റ്റെയിനബിലിറ്റി വേള്‍ഡ് ഇന്‍ഡക്സിലും ഡോ റെഡ്ഡീസ് ഇടം പിടിച്ചിട്ടുണ്ട്. യുഎന്‍ അംഗീകരിച്ച ആഗോള സുസ്ഥിരതാ വികസന നിലവാരങ്ങള്‍ പാലിച്ചു മുന്നോട്ടുപോകുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ്.
ആഗോളതലത്തില്‍ സുസ്ഥിരതയുടെ അളവുകോലായാണ് ഈ സൂചികയെ കണക്കാക്കുന്നത്. ഈ സൂചികയില്‍ ഇടം പിടിക്കുക എന്നതിനര്‍ത്ഥം ഡോ. റെഡ്ഡീസ് മികച്ച നിലവാരം പാലിക്കുന്നുവെന്നാണ്. ഡോ റെഡ്ഡീസ് ഉല്‍പാദനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം, പരിസ്ഥിതിയെ യാതൊരു വിധത്തിലും ബാധിക്കാത്ത തരത്തിലുള്ള ഉല്പാദനപ്രക്രിയ എന്നിവ ഡോ റെഡ്ഡീസിനെ ഈ സൂചികയിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ സഹായിച്ചു.
രണ്ട് ദശകമായി സുസ്ഥിരതാനിലവാരത്തില് പരിചയസമ്പത്തുള്ള കമ്പനിയാണ് ഡോ റെഡ്ഡീസ് എന്ന് കമ്പനി എംഡി ജി.വി. പ്രസാദ് പറഞ്ഞു. കേവലം പരിസ്ഥിതിയ്ക്കപ്പുറം, തൊഴിലാളികള്‍, രോഗികള്‍, ഭരണം എന്നിവയിലും സസ്റ്റെയിനബിലിറ്റിയുടെ കാര്യത്തില്‍ അളക്കാവുന്ന ലക്ഷ്യങ്ങള്‍ കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 1ടി.ഓര്‍ഗില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ഫാര്‍മ കമ്പനികൂടിയാണ് ഡോ റെഡ്ഡീസ്. ഇതിന്റെ ഭാഗമായി 2028 ഓടെ 2900 ഹെക്ടറില്‍ ഇന്റഗ്രേറ്റഡ് പ്ലാന്റേഷന് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2001ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഡോ. റെഡ്ഡീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: