പനജി: ഗോവയില്‍ ഒരു സ്‌കൂളില്‍ നടത്തിയ പതിവു മെഡിക്കല്‍ ക്യാമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി എട്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. 15 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെതിരെ പീഡനത്തിന് പോലീസ് കേസെടുത്തു. രണ്ടു പേരും സുഹൃത്തുക്കളാണ്.
ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണെന്ന് പോലീസ് അറിയിച്ചു. ആണ്‍കുട്ടി പിതാവിനൊപ്പവും പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോള്‍ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും അടുത്തത്. കളിക്കുശേഷം ജനറേറ്റര്‍ മുറിയില്‍ പോയി അടുത്തിടപഴകിയിരുന്നതായും പോലീസ് പറഞ്ഞു.
സ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ചെക്കപ്പിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്, പോലീസ് വിശദീകരിച്ചു.
ബന്ധം തുടങ്ങുന്ന സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ അടുത്തിടെ ആണ്‍കുട്ടിക്ക് 18 വയസ്സു പൂര്‍ത്തിയായി. സംഭവം നടക്കുമ്പോള്‍ ആണ്‍കുട്ടിയും പ്രാ
യപൂര്‍ത്തിയാകാത്ത ആളായിരുന്നു എന്നതിനാല്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണു ആണ്‍കുട്ടിയെ ഹാജരാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: