ജോഹന്നസ്ബർഗ് : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റണ്‍സിന്
എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അർഷ്ദീപ് സിംഗും നാല് വിക്കറ്റുമായി ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
ബാറ്റിംഗ് പിച്ചെന്ന് കരുതിയ വാണ്ടറേഴ്സിൽ ഇന്ത്യൻ പേസർമാർ നിറഞ്ഞാടുകയായിരുന്നു. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളിൽ റീസാ ഹെൻഡ്രിക്സിനെയും റാസി വാൻഡർ ദസനെയും റൺസെടുക്കാതെ മടക്കിയ അർഷ്ദീപ് സിംഗാണ് ആദ്യ പ്രഹരമേൽപ്പിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടോണി സി സോർസി (28) ആന്ദ്രേ ഫെലുക്വോയോ(33 ) എന്നിവരാണ് ബാറ്റിംഗ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ഡേവിഡ് മില്ലറെ(2) പുറത്താക്കിയ ആവേശ് ഖാൻ പിന്നാലെ വിയാൻ മുൾഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി .
ഇന്ത്യക്കായി സായ് സുദർശൻ അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണും കളിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: