കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എസ് എഫ് ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തേയ്ക്കിറങ്ങിവന്നാണ് ഗവർണർ പോലീസിന് നിർദേശം നൽകിയത്. എസ്എഫ്ഐക്കാർക്ക് ബാനർ കെട്ടാൻ അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശവും നൽകി.
ബാനറുകൾ നീക്കം ചെയ്യാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഗവർണർ പോലീസിനോട് ക്ഷോഭിച്ചു. ഇതിന് പിന്നാലെ ഗവർണർ തിരികെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഗവർണർ എത്തുന്നതിന് മുമ്പേ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഇവിടെ നിന്നും നീക്കം ചെയ്യാതിരുന്നതോടെയാണ് ആരിഫ് മുഹമ്മദ്ഖാൻ ക്ഷുഭിതനായത്. ‘ചാൻസലർ ഗോ ബാക്ക്’, ‘സംഘി ചാൻസലർ വാപസ് ജാ’ എന്നും എസ്എഫ്ഐ ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവാണെന്നും എസ്എഫ്ഐ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര് നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിരുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: