കൊല്ലം: കഴിവുകള്‍ വളര്‍ത്താനുള്ള സാഹചര്യം ഇന്നത്തെ ഭാരതത്തിലുണ്ടെന്നും അതുപയോഗിച്ച് വികസിത ഭാരതം നിര്‍മിക്കേണ്ടത് യുവജനങ്ങളാണെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ബിരുദദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വികസിതരാജ്യ സാക്ഷാത്കാരത്തിന് ദീര്‍ഘവീക്ഷണമുള്ള യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും 2047ല്‍ ആ ലക്ഷ്യം സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ശാസ്ത്രലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഴിവുകളും പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വിദ്യാഭ്യാസമാണ്. ഓരോ വിദ്യാര്‍ഥിക്കും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്.
ഭാരതം മാറ്റത്തിന്റെ പാതയിലാണ്. വികസനത്തിലേക്കുള്ള ഈ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. വിവരങ്ങള്‍ക്കായി എങ്ങോട്ടും പോകേണ്ട സാഹചര്യം ഇന്നത്തെ യുവത്വത്തിനില്ല. വേണ്ടത് തെരഞ്ഞെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അവസരങ്ങള്‍ തേടി വിദേശത്ത് പോകേണ്ടതില്ല. യുവാക്കള്‍ക്കായി രാജ്യത്ത് അനേകം അവസരങ്ങളുണ്ട്. കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.
17 ബിരുദ പ്രോഗ്രാമുകളിലായി 475 വിദ്യാര്‍ത്ഥികളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി 175 വിദ്യാര്‍ത്ഥികളുമാണ് ബിരുദം ഏറ്റുവാങ്ങിയത്. കൊല്ലം രൂപതാധ്യക്ഷന്‍ റൈറ്റ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എംപി, പ്രൊഫ.കെ.വി. തോമസ്, കേരള യൂണിവേഴ്സിറ്റി വിസി പ്രൊഫ. ഡോ. മോഹനന് കുന്നുമ്മല്‍, പരീക്ഷാ വിഭാഗം കണ്ട്രോളര് ക്രിസ്റ്റി ക്ലമന്റ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിന്ധ്യ കാതറിന് മൈക്കല്‍, ഡോ. അഭിലാഷ് ഗ്രിഗറി, ഡോ. സജു.എസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: