പത്തനംതിട്ട :വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് മന്ത്രി. നവകേരള സദസിന്റെ ഭാഗമായി പര്യടനത്തിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
















