മണ്ഡല കാലത്ത് ശബരിമലയിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുമെന്നും അതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അറിയാത്തവരല്ല ഇവിടെ ഭരണം നടത്തുന്നവർ .ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു ക്രമീകരണവും ചെയ്തിട്ടില്ല .ശബരിമലയുടെ കാര്യത്തിൽ ബോധപൂർവമായ അലംഭാവമാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല .
ചരിത്രത്തിൽ ആദ്യമായിട്ടൊന്നുമല്ല ശബരിമലയിൽ ഇത്രയും തീർത്ഥാടകർ എത്തുന്നത് .അയ്യപ്പന്മാർക്കു ദർശനത്തിനായി 18 മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് .മെഡിക്കൽ അസൗകര്യങ്ങൾ ,ഗതാഗത സൗകര്യം ,കുടിവെള്ളം ഇതൊന്നും ഭക്തർക്ക് ലഭിക്കുന്നില്ല .തീർത്ഥാടനത്തിന്റെ സുരക്ഷക്ക് മതിയായ പോലീസ് സംരക്ഷണവും ഇവിടെയില്ല .ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്ക് സുരക്ഷിതമായി മെഡിക്കൽ സേവനം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല
എട്ട് വയസുള്ള ഒരു പെൺകുട്ടി തളർന്ന് അവശയായി കുഴഞ്ഞു വീണ് മരിച്ചു .എന്നിട്ടും തീർത്ഥാടകരുടെ സംരക്ഷണത്തിനായി സർക്കാരോ ദേവസ്വം ബോർഡോ ഒരു ക്രിയാത്മക നടപടിയും സ്വീകരിച്ചിട്ടില്ല .ആകെയുള്ളത് 600 പോലീസുകാർ മാത്രം അവിശ്വാസികളായ ഇരുട്ടിന്റെ സന്തതികളെ ശബരിമലയിൽ എത്തിക്കാൻ ഒരു വ്യക്തിക്ക് 1500 പോലീസ് എന്ന നിലയിൽ പിണറായി കാണിച്ച ശുഷ്‌കാന്തി വൃത്തമെടുത്തു വരുന്ന അയ്യപ്പന്മാരോട് കാണിക്കുന്നില്ല .
നിലയ്‌ക്കലിൽ നിന്ന് പമ്പക്ക് പോകുന്ന പരമാവധി 70 പേർക്ക് കയറാവുന്ന ബസ്സുകളിൽ നൂറ്റി അന്പതോളം പേരെ തള്ളി കയറ്റി വിടുകയാണ് കേരള പോലീസ് .എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലീസും സർക്കാരും തയ്യാറാകില്ല .സർക്കാർ അയ്യപ്പന്മാർക്ക് മതിയായ സംരക്ഷണം നൽകണം ,അതിന് കഴിവില്ലെങ്കിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കാര്യങ്ങൾ വിട്ട്കൊടുക്കണം .ഹിന്ദുവിനെയും സനാതന ധർമ്മത്തെയും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പിണറായി വിജയൻ ഇത്തരത്തിൽ ശബരിമലയെ ഈ ഒരു അവസ്ഥയിലേക്ക് തള്ളി വിടാൻ കാരണം .കേരളത്തിലെ അയ്യപ്പ ഭക്തരും ഓരോ ഹിന്ദുവും ഈ അനാസ്ഥക്കെതിരെ പ്രതികരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: