ടെല്‍ അവീവ് : ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന രൂക്ഷമായ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് പലസ്തീന് അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായുളള ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം.ആക്രമണത്തില്‍ ഗാസയിലെ മരണ സംഖ്യ 18000 കവിഞ്ഞു.
ജനങ്ങള്‍ കൊടിയ ദുരിതമാണ് നേരിടുന്നത്. റാഫ അതിര്‍ത്തി വഴി സഹായമെത്തുന്നതാണ് ആശ്വാസമായുളളത്.
നേരത്തേ ഗാസയിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് യു എസ് ആവശ്യപ്പെട്ടെങ്കിലും ഇസ്രായേല്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: