മുംബൈ: പാര്‍ലമെന്റ് അക്രമം നടത്തി അറസ്റ്റിലായവര്‍ക്ക് വേണ്ടി കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ സ്വമേധയാ മുന്നോട്ട് വന്നിരിക്കുന്നത് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്ന അഭിഭാഷകന് അസിം സരോദ്. മെല്ലെ മെല്ലെ പാര്‍ലമെന്റ് അക്രമത്തിന് പിന്നിലെ കാണാച്ചരടുകള്‍ പുറത്തുവരികയാണ്.
അസിം സരോദ് പൂനെയില്‍ നിന്നുള്ള അഭിഭാഷകനാണ്. പാര്‍ലമെന്റിന്റെ പുറത്ത് നീലം വര്‍മ്മ എന്ന യുവതിയ്ക്കൊപ്പം നിറമുള്ള പുകബോംബ് പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള അമോല്‍ ഷിന്‍ഡെയ്ക്ക് നിയമസഹായം നല്‍കാനാണ് തുടക്കത്തില്‍ അസിം സരോദ് മുന്നോട്ട് വന്നത്. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നുള്ള അസിം സരോദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഒരാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ദല്‍ഹി കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
പ്രതികള്‍ പാര്‍ലമെന്റ് പോലുള്ള വിശുദ്ധസ്ഥലം ആക്രമിച്ചത് ശരിയല്ലെന്നും അതേ സമയം പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് നിയമസഹായം നല്കാന് മുന്നോട്ട് വന്നതെന്നും അസിം സരോദ് പറയുന്നു. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും പുറത്തുകൊണ്ടുവരാനാണ് അമോല്‍ ഷിന്‍ഡെയും കൂട്ടരും ശ്രമിച്ചതെന്ന് അഭിഭാഷകനായ അസിം സരോദ് പറയുമ്പോള്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഏതാണ്ട് ലോകത്തിന് പിടികിട്ടുന്നു. മോദിയെ വിമര്‍ശിക്കുക, ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ ശോഭ കെടുത്തുക ഇതെല്ലാമായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി അസിം സരോദ് മുന്‍പ് നടത്തിയ ട്വീറ്റ്:
जोडना बहोत मुश्किल और तोडना आसान होता है…. राहुल गांधी मनोको जोडने की बात करते है, भारत जोडने की बात करते है….. हमारा भारत देश पे प्यार है और इसलीये हम राहुल गांधी के साथ है! #भारतजोडोयात्रा #राहुलगांधी @varungandhi80 @RahulGandhi #asimsarode pic.twitter.com/fncp9tTybT
— Asim Sarode (@AsimSarode) January 6, 2023
ഇതിനിടെ ഖലിസ്ഥാന്‍ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ എന്നയാള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതായും അതിനനുസരിച്ചാണ് ഇവരുടെ ആക്രമണം നടന്നതെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
അമോലിന്റെ അച്ഛന് ധന്‍രാജ് ഷിന്‍ഡെയും അമ്മ കേസര്‍ഭായിയും മകന്റെ എന്തിന് പാര്‍ലമെന്റ് ആക്രമിച്ചു എന്നറിയില്ലെന്ന് കൈമലര്‍ത്തുന്നു. അമോലിന്റെ രണ്ട് സഹോദരന്മാരും അതുതന്നെ പറയുന്നു. അതേ സമയം അമോലിന്റെ കുടുംബത്തിന് അല്പം സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറയുന്നു. നല്ലൊരു തുക പ്രതിഫലം കിട്ടിയതിന്റെ പേരിലാണ് അമോല്‍ ഈ ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്?
ആരാണ് അസിം സരോദ് എന്ന അഭിഭാഷകന്? അറിഞ്ഞാല്‍ ഞെട്ടരുത്
അഭിഭാഷകനായ അസിം സരോദ് രാഹുല്‍ഗാന്ധിയുടെ കടുത്ത ആരാധകനും കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി പോസ്റ്റിട്ട ആളാണ് അസിം സരോദ്. “ജനങ്ങളെ ഒന്നിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ അവരെ ഭിന്നിപ്പിക്കുക എളുപ്പമാണ്. ഹൃദയങ്ങള്‍ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുമാണ് രാഹുല്‍ഗാന്ധി പറയുന്നത്. നമ്മള് ഇന്ത്യയെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുന്നത്”- ഇതായിരുന്നു ഭാരത് ജോഡോ യാത്ര സമയത്ത് അഭിഭാഷകനായ അസിം സരോദ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധി വയനാട് എംപി ആയി വിജയിച്ചപ്പോഴും അസിം സരോദ് അദ്ദേഹത്തെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.
മോദി കുടുംബപ്പേര് വിളിച്ചുള്ള അപകീര്‍ത്തിപരാമര്‍ശത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസ കോടതി വിധി വന്ന് പാര്‍ലമെന്റ് എംപി സ്ഥാനം തിരിച്ചുകിട്ടിയപ്പോള്‍ അസിംസരോദ് മോദിയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം വരെ നടത്തിയ വ്യക്തിയാണ്. “രാഹുല്‍ ഗാന്ധി എന്ന ജനാധിപത്യമൂല്യങ്ങളുള്ള മനുഷ്യന് പാര്‍ലമെന്റില്‍ തിരിച്ചെത്തുന്നതോടെ ശക്തമായ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ വീണ്ടും ഉയരാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധി പപ്പു ആണെങ്കില്‍ പപ്പ (മോദി) രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ”- ഇതായിരുന്നു അസിംസരോദിന്റെ ആ വിദ്വേഷ കമന്റ്.
ഷിന്‍ഡേയും മറ്റ് 39 ശിവസേന എംഎല്‍എമാരും ഉദ്ധവ് താക്കറേയ്ക്കെതിരെ നിലയുറപ്പിച്ചപ്പോള്‍ രാഷ്ട്രീയ അട്ടിമറി നടത്തിയതിന് ഷിന്‍ഡേയ്ക്കും 39 എംഎല്‍എമാര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഏഴ് പേര്‍ക്കും വേണ്ടി ഹാജരായ അസിം സരോദിനെ പക്ഷെ മുംബൈ ഹൈക്കോടതി ശാസിക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിതമായ പരാതി നല്കി എന്ന് പറഞ്ഞാണ് ഹൈക്കോടതി അസിം സരോദിനെ ശാസിച്ചത്. കേസ് കൊടുത്തതിന്റെ പേരില്‍ ഏഴ് പേര്‍ക്കും ഒരു ലക്ഷം രൂപ വീതം ബോംബെ ഹൈക്കോടതി പിഴ ഈടാക്കുകയും ചെയ്തിരുന്നു.
2021ല്‍ കോവിഡ് കാലത്ത് ഹരിദ്വാറില്‍ കുംഭമേള സംഘടിപ്പിക്കുന്നവരെ അതിനിശിതമായി വിമര്‍ശിച്ച് അസിം സരോദ് ഹിന്ദു വിരുദ്ധ പരാമര്‍ശവും നടത്തിയിരുന്നു. കുംഭമേള ആദ്യം സംഘടിപ്പിച്ചത് അക്ബര്‍ ചക്രവര്‍ത്തിയാണെന്നും ആദ്യം സ്നാനം ചെയ്തത് അക്ബര്‍ ആയതിനാല്‍ കുംഭമേളയ്ക്ക് ഷാഹി സ്നാന് എന്ന് പേരിടണമെന്നും അസിം സരോദ് അന്ന് വാദിച്ചിരുന്നു.
വിവാദ് എന്‍ജിഒ പ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയ്ക്കെതിരെ വര്‍ഷങ്ങളായി കേസ് നടത്തുകയും കോടതികളില്‍ നിന്നും തിരിച്ചടികള്‍ നേരിടുകയും ചെയ്യുന്ന തീസ്ത സെതല്‍വാദുമായും അസിം സരോദിന് അടുത്തബന്ധമുണ്ട്. തീസ്ത സെതല്‍വാദുമായി അടുത്ത ബന്ധമുള്ള, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അസിം സരോദ് പാര്‍ലമെന്റില്‍ അക്രമം നടത്തിയവര്‍ക്ക് വേണ്ടി കേസ് വാദിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.”- ബിജെപി വക്താവായ സുരേഷ് നഖുവ സമൂഹമാധ്യമത്തില്‍ അസിം സരോദിനെക്കുറിച്ച് കുറിപ്പിട്ടിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച് അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിക്കുകയാണ് കോടതി. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുമുണ്ട്
മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പാര്‍ലമെന്റിനകത്ത് അക്രമം നടത്തിയത് സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരാണ്. അതേ സമയം സ്മോക് ബോംബുകള്‍ പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച് പാര്‍ലമെന്റിന് പുറത്ത് അമോലും നീലം ദേവിയും പ്രതിഷേധിച്ചു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ ദല്‍ഹിയില്‍ കൊണ്ടു നടന്നിരുന്ന ലളിത് ജാ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം വിവരമറിഞ്ഞ് ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസില്‍ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: