മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബാഗില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച രണ്ടു കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടി. ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്നതുമായ സ്വര്‍ണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) കണ്ടെത്തിയത്.
2023 ഡിസംബര്‍ 11ന് സംഭവം ഉണ്ടായത്. അക്ഷയ് കുലെ എന്ന യാത്രക്കാരന്റെ പ്രവര്‍ത്തനത്തിലെ അസ്വാഭാവികതയാണ് പരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് ശക്തമായ സംശയത്തിന്റെ അടിസ്ഥാനത്തില്‍, ബിബിഎ ഏരിയയിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഇന്‍കമിംഗ് ഫ്ലൈറ്റിന്റെ ചെക്ക്ഇന്‍ ബാഗേജില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം മോഷ്ടിച്ചതില്‍ കുലെയുടെ പങ്കാളിത്തം വെളിപ്പെടുകയായിരുന്നു.
ഇയ്യാളുടെബാഗില് ഒളിപ്പിച്ച നിലയില്‍ ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്ന 16 സ്വര്‍ണക്കട്ടികളാണ് തിരച്ചില്‍ കണ്ടെത്തിയതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. ഇയ്യാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: