മലപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കവെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദിഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
സ്കൂൾ വിട്ട് വന്ന സമയത്തായിരുന്നു അപകടം. കുട്ടി തന്റെ ഒന്നരവയസുകാരൻ സഹോദരന്റെ തൊട്ടിലിനരികെ കളിക്കവെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂടാൽ മർക്കസ് ആൽബിർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹയ ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: