പി.ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്….സുപ്രീംകോടതി ജഡ്ജിമാരെ വിറപ്പിച്ച അഭിഭാഷകരാണ് ഈ നാല്‍വര്‍ സംഘം. ഇവരുടെ കോണ്‍ഗ്രസിലെ പിടിപാടായിരുന്നു പലപ്പോഴും കേസിന്റെ ഗൗരവത്തേക്കാള്‍ ഇവര്‍ വിചാരിക്കുന്ന കേസ് മിന്നല്‍ വേഗത്തില്‍ സുപ്രീംകോടതി ബെഞ്ചുകള്‍ കേള്‍ക്കുന്നതിന് പലപ്പോഴും കാരണമാകുന്നതെന്ന് വിമര്‍ശനം പണ്ട് ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ കവി പാടിയതുപോലെ പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന നിലയിലായി. കാരണം ബുധനാഴ്ച തന്നെ മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ കേസില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഘ് വി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അടുത്ത് തന്നെ എത്തിയതുമാണ്. എന്നാല്‍ ചീഫ് ജസ്റ്റിസ് അടയന്തിരമായി കേസ് കേള്‍ക്കാനൊന്നും തയ്യാറായില്ല.
പകരം വെള്ളിയാഴ്ച വേണമെങ്കില്‍ കേസ് കേള്‍ക്കാമെന്ന് അറിയിച്ചിരിക്കുകയാണ് സുപ്രീംകോടതി. അഭിഷേക് മനു സിംഘ് വി ആവശ്യപ്പെട്ട് 48 മണിക്കൂറുകള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന നിയമം റദ്ദാക്കിയ മോദി സര്‍ക്കാരിനെതിരെ നല്കിയ ഹര്‍ജിയില്‍ അഭിഷേക് മനുസിംഘ് വി മോദി സര്‍ക്കാരിനെതിരെ വാദിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല, മോദി സര്‍ക്കാരിനെ പിന്തുണയ്ക്ക്കുകയും ചെയ്തു.
ഇതുപോലെ അദാനിയ്ക്കെതിരായ സെബി അന്വേഷണം പോര എന്ന ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: