Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുവിന്റെ സത്യദര്‍ശനത്തെ അറിയാന്‍ തീര്‍ത്ഥാടനം

ഇന്നു മുതല്‍ ജനുവരി 5 വരെ 91-ാമത് ശിവഗിരി തീര്‍ത്ഥാടനം നടക്കുകയാണ്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും വലിയ മഹിമ ഗുരു വിഭാവനം ചെയ്ത സര്‍വ്വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ്. ആലുവായില്‍ ഗുരുദേവന്‍ സംഘടിപ്പിച്ച സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി വേളയിലാണ് 91-ാമത് തീര്‍ത്ഥാടനം സമാഗതമായിരിക്കുന്നത്.

സച്ചിദാനന്ദ സ്വാമി by സച്ചിദാനന്ദ സ്വാമി
Dec 15, 2023, 05:15 am IST
in Main Article

ശ്രീനാരായണഗുരുദേവന്‍ സത്യസങ്കല്പധനനായ മഹാഗുരുവാണ്. യുഗപുരുഷനായ മഹാഗുരുവിന്റെ അന്തരാത്മാവില്‍ വിരിഞ്ഞ സങ്കല്പങ്ങളെല്ലാം സാഫല്യമടയാതിരിക്കില്ല. സത്യത്തില്‍ പ്രതിഷ്ഠ വന്ന ഒരു ബ്രഹ്മനിഷ്ഠന്റെ സങ്കല്പങ്ങള്‍ ഫലവത്താകുമെന്ന് യോഗാദര്‍ശനവും ഉപദേശിക്കുന്നുണ്ട്. ഗുരുദേവന്റെ ആദ്യസന്ദേശമായ അരുവിപ്പുറം സന്ദേശത്തില്‍ ജാതിഭേദമോ മതദ്വേഷമോ വിഭാഗീയ ചിന്താഗതികളോ ഒന്നും ഇല്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ പ്രഖ്യാപിക്കുന്നു. പിന്നീട് 1924-ല്‍ ആലുവായില്‍ സര്‍വ്വമത സമ്മേളനം നടത്തുമ്പോഴും 1928ല്‍ ശിവഗിരി തീര്‍ത്ഥാടന മഹാമഹം പ്രഖ്യാപനം ചെയ്യുമ്പോഴും ഈ സമന്വയ ദര്‍ശനം അഥവാ ഏകത്വ ദര്‍ശനത്തെ ഗുരുദേവന്‍ ലക്ഷീകരിക്കുന്നുണ്ട്. ഗുരുദേവന്‍ വിഭാവനം ചെയ്ത തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ സമാധാനമെങ്കിലും ആശാവഹമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്നു മുതല്‍ ജനുവരി5 വരെയുള്ള കാലയളവില്‍ 91-ാമത് ശിവഗിരി തീര്‍ത്ഥാടനം നടക്കുകയാണ്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും വലിയ മഹിമ ഗുരു വിഭാവനം ചെയ്ത സര്‍വ്വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ്. ആലുവായില്‍ ഗുരുദേവന്‍ സംഘടിപ്പിച്ച സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി വേളയിലാണ് 91-ാമത് തീര്‍ത്ഥാടനം സമാഗതമായിരിക്കുന്നത്. കൂടാതെ വൈക്കം സത്യാഗ്രഹം, മഹാകവി കുമാരനാശാന്‍ പല്ലനയില്‍ പരിനിര്‍വ്വാണം പ്രാപിച്ചതിന്റെ ശതാബ്ദിയും ഈ തീര്‍ത്ഥാടന കാലയളവിലാണ്. ഗുരുദേവ സങ്കല്പത്തിലുള്ള ഏകലോക വ്യവസ്ഥിതിയുടെ ചിന്താധാര പൂത്തുലഞ്ഞ് നില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന മഹിമാവ്. സര്‍വ്വസാധാരണയായി ഡിസംബര്‍ അവസാന വാരത്തിലാണ് തീര്‍ത്ഥാടനമഹാമഹം കൊണ്ടാടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുകയാണ്. കൂടുതലായി ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കുവാനും പ്രത്യേകിച്ച് 10 ദിവസത്തെ ഗുരുകല്പനയിലുള്ള വ്രതാനുഷ്ഠാനം പരിരക്ഷിക്കുവാനും തീര്‍ത്ഥാടന ദിനങ്ങള്‍ ഏറെയുണ്ടെങ്കില്‍ അതുസഹായകമാണല്ലോ.

തീര്‍ത്ഥാടകര്‍ക്കായി ഗുരുദേവന്‍ കല്പിച്ച നിറം മഞ്ഞയാണ്. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. ഗുരുദേവന് ആ നിറവുമായുള്ള ബന്ധം വാഗാതീതമാണല്ലോ. ജ്യോതിര്‍ശാസ്ത്ര പ്രകാരം വ്യാഴന്റെ-ഗുരുവിന്റെ നിറമാണ് മഞ്ഞ. തീര്‍ത്ഥാടകര്‍ക്കായി ഗുരുദേവന്‍ മഞ്ഞ തന്നെ കല്‍പ്പിച്ചത് ഗുരുവിന്റെ സമന്വയദര്‍ശനത്തിന്റെ ഭാഗം കൂടിയാണ്. മഞ്ഞയില്‍ എല്ലാ നിറങ്ങളും ലയിച്ചുചേരുന്നു. അതുപോലെ ഗുരുദേവന്റെ സമന്വയദര്‍ശനത്തില്‍ വീഥിയൊരുക്കലായി മാറുകയാണ്. ശ്രീനാരായണഗുരുദേവന്‍ അനുകമ്പാ ദശകത്തില്‍ മതഗുരുക്കന്‍മാരേയും വേദാന്ത സിദ്ധാന്ത ആചാര്യന്‍മാരേയും അനുകമ്പാദര്‍ശനത്തിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നുണ്ടല്ലോ. ആ മതസമന്വയ ദര്‍ശനം ഓരോ ഗുരുഭക്തന്റെയും വിചാരധാരയാകണം.

91-ാമത് ശിവഗിരി തീര്‍ത്ഥാടനമഹാമഹം മഹാഗുരുവിന്റെ സത്യദര്‍ശനത്തെ ആഴത്തില്‍ പഠിച്ചറിയുവാനുള്ള വേദിയായി മാറണം. ഇതിനായി ഡിസംബര്‍ 15 മുതല്‍ 29വരെയുള്ള തീയതികളില്‍ വിശേഷാല്‍ പ്രഭാഷണപരമ്പരയും സമ്മേളനങ്ങളും ശിവഗിരിയില്‍ ഒരുക്കിയിരിക്കുകയാണ്. 15 മുതല്‍ 20 വരെ എല്ലാദിവസവും സംന്യാസിവര്യന്‍മാര്‍ നയിക്കുന്ന ഗുരുധര്‍മ്മപ്രബോധനങ്ങള്‍നടക്കും. 21ന് ഗുരുദേവനും ആയൂര്‍വേദ ശാസ്ത്രവും സംബന്ധിച്ചുള്ള ബന്ധത്തെ മുന്‍നിര്‍ത്തി സെമിനാര്‍ നടത്തുന്നുണ്ട്. 22 മുതല്‍ 25 വരെയുള്ള നാലുനാളുകള്‍ ഭാരതത്തിനകത്തും പുറത്തും പ്രചുരപ്രചാരം നേടിയ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടാകും. ജനലക്ഷങ്ങളെ ഗുരുഭക്തിയിലേക്കും ആത്മീയതയിലേക്കും നയിച്ച ആത്മീയ ദിവ്യയജ്ഞമാണ് ദിവ്യപ്രബോധനവും ധ്യാനവും. ഗുരുദേവന്റെ 73 വര്‍ഷത്തെ ദിവ്യ ജീവിതത്തെ തൃപ്പാദങ്ങള്‍ രചിച്ച കൃതികളുമായി ചേര്‍ത്തുകൊണ്ടുള്ള പഠനമാണ് പ്രധാനം. ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന ഈ യജ്ഞത്തില്‍ ഗുരുഭക്തന്‍മാര്‍ നിശ്ചയമായും പങ്കെടുക്കേണ്ടതാണ്. 26ന് മുന്‍രാഷ്‌ട്രപതി രാംനാഥ്‌കോവിന്ദ് പങ്കെടുക്കുന്ന സര്‍വ്വമതസമ്മേളന ശതാബ്ദി സമ്മേളനവും 27ന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണ സഭ സമ്മേളനവും നടക്കും. ഗുരുധര്‍മ്മപ്രചരണ സഭയോട് ചേര്‍ന്ന് ഗുരുഭക്തന്‍മാര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. 28ന് മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനവും 29ന് ഗുരുദേവന്‍ സ്ഥാപിച്ച മാതൃകാപാഠശാല, ശിവഗിരി സ്‌കൂളിന്റെ ശതാബ്ദി സമ്മേളനവും നടക്കും. ഗുരുദര്‍ശനത്തിലൂന്നിനിന്നുകൊണ്ടുള്ള ഈ പ്രഭാഷണപരമ്പര ഗുരുവിന്റെ ദര്‍ശനം മഹിമാവിലേക്ക് ആഴത്തിലിറങ്ങുവാന്‍ സഹായകമാണ്.

ശ്രീനാരായണ ഗുരു ഒരു ഒറ്റമുണ്ടുടുത്ത് ഒറ്റ മുണ്ടുപുതച്ച് ജീവിച്ച മഹാത്മാവാണ്. അവിടുന്നു സ്‌ക്കൂളിലോ കോളജിലോ പോയി പഠിച്ചില്ല. ആധുനിക വിദ്യാഭ്യാസം നേടിയിരുന്നില്ല. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സം സ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന അപാര പണ്ഡിതനായി ആ മഹാഗുരു പ്രശോഭിച്ചു. ഗുരു പദങ്ങള്‍കൊണ്ട് ഇന്ദ്രജാലവിദ്യകാണിച്ചു. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലായി അദ്ദേഹം എഴുതിയ കൃതികളിലൂടെ വെളിവാക്കിയ പ്രായോഗിക വേദാന്ത ജീവിതദര്‍ശനം, അധ്യയനം ചെയുന്ന ഏതൊരാളേയും അത്ഭുതപ്പെടുത്താതിരിക്കില്ല.

ഗുരു പ്രായോഗിക വേദാന്തിയായിരുന്നു. തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ വേളയില്‍ ഗുരു ഉപദേശിച്ചു. ‘ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയില്‍ ചെന്ന് ചുറ്റി നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളില്‍ ചെല്ലുന്നതുകൊണ്ടെന്തു സാധിച്ചു. ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യം. തുടര്‍ന്ന് ഗുരു വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയായി. ഗുരു നല്‍കിയ ഉപദേശവചസ്സുകള്‍ പരിപാലിക്കുന്നുവോ എന്ന് ഓരോ തീര്‍ത്ഥാടകനും ആത്മപരിശോധന ചെയ്യണം.

ലോകസംഗ്രഹപടുവായ ആ പുണ്യപുരുഷന്‍ ഉപദേശിക്കുന്നു. മേല്‍പ്പറഞ്ഞ എട്ടു വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്‌ദ്ധ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം. ഗുരുദേവന്‍ കല്പിച്ച എട്ടു വിഷയങ്ങളിലും വൈദഗ്ധ്യം സിദ്ധിച്ചവരെയും സാമൂഹിക-സാംസ്‌ക്കാരിക-രാഷ്‌ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരേയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ വര്‍ഷവും ഒന്നിനൊന്ന് മികച്ച സമ്മേളന പരമ്പര നടന്നു വരുന്നു. അതിലൊക്കെ നിറഞ്ഞസദസ്സുമുണ്ട്. എങ്കിലും തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനവും ഈ സമ്മേളന പരിപാടിയിലൊന്നും അണിചേരാതെ ശിവഗിരിദര്‍ശനം കഴിഞ്ഞ് ഒരു ടൂര്‍ പ്രോഗ്രാം പോലെ യാത്ര തിരിക്കുന്നു. ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല, കന്യാകുമാരി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നു. മറ്റു ചിലര്‍ വിനോദസ്ഥലങ്ങളിലേക്കും പോകുന്നു.

തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുവാനും സമ്മേളന പരിപാടിയില്‍ പങ്കെടുക്കുവാനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തീര്‍ത്ഥത്തില്‍ അടനം ചെയ്ത് പാപം പോക്കി പുണ്യം നേടുക എന്നതിനപ്പുറത്ത് ഗുരു വിഭാവനം ചെയ്ത ജ്ഞാനതീര്‍ത്ഥത്തിലടനം, അറിവിന്റെ തീര്‍ത്ഥാടനത്തെ സാക്ഷാത്കരിക്കുവാനും സാധിക്കണം. ശിവഗിരി തീര്‍ത്ഥാടനകാലത്ത് തീര്‍ത്ഥാടന വീഥിയില്‍ ഗുരു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനാര്‍ത്ഥം തുറന്നിടുന്നതു നന്നായിരിക്കും. അതുപോലെ ശിവഗിരിയില്‍ ഗിരിപൂജയ്‌ക്ക് കാര്‍ഷിക വിളകളും ധാന്യങ്ങളും സമര്‍പ്പിക്കുന്നതും നല്ലകാര്യമാണ്. തീര്‍ത്ഥാടന ദിനങ്ങളിലെ വലിയ തിക്കിലും തിരക്കിലും പെടാതെ സൗകര്യപ്രദമായി ഗുരുദര്‍ശനം നടത്തി മടങ്ങുവാന്‍ തീര്‍ത്ഥാടനദിനങ്ങള്‍ ഇപ്രകാരം നേരത്തെതന്നെ ആരംഭിക്കുന്നത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹപ്രദമാണല്ലോ.

ശിവഗിരി തീര്‍ത്ഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കല്പങ്ങളിലൊന്നാണ്. അതിനെ മലിനമാക്കരുതെന്ന് ഗുരുദേവന്‍ തന്നെ അരുളി ചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്‌കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമേന്തി ഭക്തജനങ്ങള്‍ ശിവഗിരിയിലെത്തണമെന്നാണ് ഗുരുദേവകല്പന. അത് ഒരു സമന്വയദര്‍ശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയില്‍ സാമൂഹിക ജീവിതം പടുത്തുയര്‍ത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദര്‍ശനം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. അത് നമ്മുടെ ജീവിത ദര്‍ശനമാകട്ടെ. എല്ലാവര്‍ക്കും 91-ാമത് ശിവഗിരി തീര്‍ത്ഥാടന മംഗളാശംസകള്‍.

Tags: Sreenarayana GuruVarkala Sivagiri MuttSivagiri Pilgrimage
സച്ചിദാനന്ദ സ്വാമി
സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Main Article

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഗുരുപാതയുടെ പുനര്‍വായന

Kerala

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.