ന്യൂദല്‍ഹി: ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായിലേക്ക് മുങ്ങുക. അല്ലെങ്കില്‍ ദുബായില്‍ ഇരുന്നുകൊണ്ട് ഇന്ത്യയില്‍ കുറ്റം ചെയ്യുക. പിന്നീട് പിടിക്കപ്പെടാതെ ദുബായില്‍ എത്രവേണമെങ്കിലും ആര്‍ ഭാടത്തില്‍ കഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്. പക്ഷെ ഇക്കഥയെല്ലാം പഴങ്കഥയാവുകയാണ്. കാരണം മോദി സര്‍ക്കാരിനും പ്രധാനമന്ത്രിക്ക് തന്നെയും യുഎഇ ഭരണകര്‍ത്താക്കളുമായുള്ള പിടിപാട് ആഴത്തിലുള്ളതായതിനാല്‍ ഇനി കുറ്റവാളികള്‍ക്ക് ദുബായ് ഒരു ഒളിയിടമാകുമെന്ന് തോന്നുന്നില്ല.
അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കോടികളുടെ തട്ടിപ്പ് നടത്തിയ ഓണ്‍ലൈന്‍ വാതുവെപ്പ് കമ്പനിയായ മഹാദേവ് ആപിന്റെ ഉടമയായ രവി ഉപ്പലിനെ ദുബായില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്ന സംഭവം. ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്‍റര്‍പോള്‍ നല്‍കിയ റെഡ് കോര്‍ണര്‍ നോട്ടീസ് കിട്ടിയ ഉടനെയാണ് ദുബായിലെ ലോക്കല്‍ പൊലീസ് രവി ഉപ്പലിനെ പിടികൂടിയത്.
രവി ഉപ്പലിനെ വിചാരണയ്‌ക്കായി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. വൈകാതെ വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലംപതിപ്പിച്ച കമ്പനിയാണ് മഹാദേവ് വാതുവെപ്പ് ആപ്. രവി ഉപ്പല്‍ നല്‍കിയ വന്‍തുക ഛത്തീസ് ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണനാളുകളില്‍ പിടിക്കപ്പെട്ടിരുന്നു. ഇത് കള്ളപ്പണം വെളുപ്പിച്ച പണമാണെന്നും ആരോപണമുണ്ടായി. മഹാദേവ് ആപ് കള്ളപ്പണവുമായി ബന്ധപ്പെട്ട് 37 ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ 417 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് വിമര്‍ശനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: