ക്വാലാലംപൂര്‍: ജൂനിയര്‍ പുരുഷ ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. ജര്‍മ്മനി 4-1ന് ഇന്ത്യയെ പരാജയപ്പെടുത്തി.
ബുക്കിറ്റ് ജലീല്‍ നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്ലെയര്‍ ഓഫ് ദ മാച്ച് ബെന്‍ ഹാസ്ബാച്ച് (8, 30), പോള്‍ ഗ്ലാന്‍ഡര്‍ (41), ഫ്ലോറിയന്‍ സ്പെര്‍ലിംഗ് (58) എന്നിവര്‍ ജര്‍മ്മനിക്കായി സ്കോര്‍ ചെയ്തു,
സുദീപ് ചിര്മാകോ (11) ഇന്ത്യയുടെ ഏക ഗോള്‍ നേടി. ജൂനിയര്‍ ഹോക്കിയില്‍ ജര്‍മ്മനിയോട് ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: