ന്യൂദല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇഡി ഏകദേശം 1105 ബാങ്ക് തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചുവെന്നും ഇത് വഴി 64920 കോടി പിടിച്ചെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ്. ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 150 പേരെ അറസ്റ്റ് ചെയ്തു.
അതുപോലെ 2019 ജൂണ്‍ മൂതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 25 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് വായ്പവീഴ്ചകള് നടത്തിയവരുടെ എണ്ണം 10,209ല്‍ നിന്നും 14159 ആയി ഉയര്‍ന്നു. സ്വകാര്യ ബാങ്കുകളിലാകട്ടെ തട്ടിപ്പുകാരുടെ എണ്ണം 1950ല്‍ നിന്നും 2504 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: