Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവ കേരള ബസ് കോട്ടയം വിടുമ്പോള്‍ ആകെ നേട്ടം തോമസ് ചാഴികാടന്‍ എം.പിയ്‌ക്ക് കിട്ടിയ ശകാരം മാത്രം: മന്ത്രിസഭ യാത്രയെ വിമര്‍ശിച്ച് എന്‍. ഹരി

ആകെ ആശ്വസിക്കാന്‍ വകയുള്ളത് കേരളാ കോണ്‍ഗ്രസിന് മാത്രമാണ്. സ്വന്തം തട്ടകമായ പാലായില്‍ വച്ചു തന്നെ മുഖ്യമന്ത്രി കോട്ടയം എം.പിയെ പരിഹസിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശേഷി ഇല്ലാത്തവന്‍ എന്ന് പറഞ്ഞു ഇകഴ്‌ത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 08:45 pm IST
in Kerala

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും എഴുന്നള്ളുന്ന നവ കേരള ബസ് കോട്ടയം വിട്ടപ്പോള്‍ പൊതുജനത്തിന് യാതൊരു പ്രയോജനവും കിട്ടാതെ ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി പറഞ്ഞു.

ആകെ ആശ്വസിക്കാന്‍ വകയുള്ളത് കേരളാ കോണ്‍ഗ്രസിന് മാത്രമാണ്. സ്വന്തം തട്ടകമായ പാലായില്‍ വച്ചു തന്നെ മുഖ്യമന്ത്രി കോട്ടയം എം.പിയെ പരിഹസിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശേഷി ഇല്ലാത്തവന്‍ എന്ന് പറഞ്ഞു ഇകഴ്‌ത്തുകയും ചെയ്തു.

ആത്മാഭിമാനം തെല്ലെങ്കിലും ബാക്കിയുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട് പുറത്തു വരണമെന്നും അദേഹം വിമര്‍ശിച്ചു. നാടിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്യും എല്ലാ പരാതികള്‍ക്കും പരിഹാരം കാണും തുടങ്ങിയ മോഹന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് സദസ്സിനെത്തിയ പൗര സമൂഹത്തെ നിരാശരാക്കി എന്ന് മാത്രമല്ല ഇത് കേവലം ഇലക്ഷന്‍ പ്രചരണം മാത്രമെന്ന് സൂചിപ്പിക്കുകയും ചെയ്തു.

റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന എല്‍ഡിഎഫ് വാഗ്ദാനം പോലും പാലിക്കുമെന്ന് പറയാതെ റബ്ബര്‍ ബോര്‍ഡ് നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പോലും അവകാശവാദം ഉന്നയിച്ച് തന്റേതാക്കുന്ന നയവും അതിന് പാര്‍ട്ടി പത്രത്തിലൂടെയും മറ്റ് വേദികളിലൂടെയും പ്രചരണവും നടത്തുന്നു. ഇത് റബ്ബറിന്റെ വിഷയമെങ്കില്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ കുമരകത്തിന്റെ വികസനത്തെ കുറിച്ച് യാതൊരു കാഴ്‌ച്ചപ്പാടും മുന്നോട്ടു വയ്‌ക്കാന്‍ പറ്റിയില്ലെന്നും എന്‍. ഹരി വ്യക്തമാക്കി.

ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കേണ്ട വരുമാനം കളഞ്ഞ് കുളിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രവേശന കവാടവും മതനിരപേക്ഷതയുടെ സംഗമ ഭൂമിയുമായ എരുമേലി മറ്റ് ഇടത്താവളങ്ങള്‍ എന്നിവ അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുന്നു. അയ്യപ്പന്‍മാരുടെ കാണിയ്‌ക്ക പണത്തോട് മാത്രം സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ തീര്‍ത്ഥാടകരെ തിക്കിലും തിരക്കിലും വീര്‍പ്പുമുട്ടിക്കുന്നു.

അതിലും വലിയ കാപട്യം സഹകരണ മേഖലയിലെ സര്‍വ്വ സാധാരണക്കാരായ നിക്ഷേപകരുടെ നഷ്ടപ്പെട്ട പണത്തെക്കുറിച്ച് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഒന്നു സൂചിപ്പിക്കാന്‍ പോലും തയ്യാറായില്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ട് കാലിയായ ഖജനാവിന്റെ താക്കോലുമായി നവകേരള ബസിന് ഡബിള്‍ ബെല്ലടിക്കുമ്പോള്‍ പാവം കെഎസ്ആര്‍ടിസി ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കണ്ണുനീരും സാധാരണക്കാരന്റെ ശാപവും മാത്രമാണ് സര്‍ക്കാര്‍ മുതല്‍ക്കൂട്ടെന്നും അദേഹം പറഞ്ഞു.

Tags: bjpkottayamN.HariNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.