തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ അപക്വമായ ചോദ്യം ഉള്‍പ്പെടുത്തിയതിലൂടെ സംസ്‌കൃത ഭാഷയേയും ഭാഷാസ്‌നേഹികളെയും അപമാനിച്ചിരിക്കുകയാണെന്ന് എന്‍ടിയു.
സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനത്തിനും ഭാഷാപഠനത്തിനും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പരീക്ഷയാണ് സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷ. ഇതില്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പതിനഞ്ചാമത്തെ ചോദ്യം,’2023 ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരം ആര്‍ക്കാണ് ലഭിച്ചത്’ എന്നാണ്. കേരളീയ പൊതുമണ്ഡലത്തില്‍ തീരെ അപ്രസക്തമായ ഈ പുരസ്‌കാരം സംബന്ധിച്ച് ദേശാഭിമാനി വായനക്കാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് അറിവില്ല. സംസ്‌കൃത ഭാഷയുമായും സാഹിത്യവുമായും പൊതു വിജ്ഞാനവുമായും പുലബന്ധം പോലുമില്ലാത്ത അപക്വമായ ചോദ്യം ഉള്‍പ്പെടുത്തിയത് തികച്ചും അനുചിതമായി.
സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കമേല്‍പ്പിച്ച ചോദ്യകര്‍ത്താവിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: