ഭോപ്പാല്‍ : മധ്യപ്രദേശിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മത കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും നിയന്ത്രണമില്ലാതെയുളള ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു.രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി മോഹന്‍യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവാണിത്.തുറസായ സ്ഥലങ്ങളില്‍ മാംസ വില്പനയും നിരോധിച്ചു.
സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അടിയന്തരമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.മതപരമായ സ്ഥലങ്ങളില്‍ ഗാനങ്ങളും മറ്റും പുറത്തു വിടുന്ന ഉച്ചഭാഷിണികളുടെയും ഡിജെ സംവിധാനങ്ങളുടെയും ശബ്ദ നിലവാരം നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഒരു ഫ്ലയിംഗ് സ്ക്വാഡ് രൂപീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തര മന്ത്രി
അമിത് ഷായും പങ്കെടുത്തു. സംസ്ഥാനത്ത് വന്‍ വിജയമാണ് തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: