തിരുവനന്തപുരം: ഗവര്‍ണറെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ എസ് എഫ് ഐ പ്രവര്‍ത്തകരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ് എഫ് ഐക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന് നിലപാടില്‍ മലക്കം മറിഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ ഉണ്ടായത് സ്റ്റേറ്റിനെതിരായ ആക്രമണമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെയാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് നിലപാടെടുത്തത്.
എന്നാല്‍ ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമാണുണ്ടായതെന്നും ആക്രമണമല്ലെന്നുമാണ് പ്രോസിക്യൂഷന്റെ ഇന്നത്തെ നിലപാട്. പ്രതികളുടെ അഭിഭാഷകരുടെ നിലപാടും ഇതാണ്.
ആദ്യം പൊലീസിന്റെ കൃത്യ നിര്‍വഹണം തടഞ്ഞു തുടങ്ങിയ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഗവര്‍ണറെ തടഞ്ഞാല്‍ ചുമത്തുന്ന കര്‍ശനമായ വകുപ്പ് ചുമത്തണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്നും ആരിഫ് മൊഹമ്മദ് ഖാന് ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടതോടെയാണ് പൊലീസ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: